കൊല്‍ക്കത്ത: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ഡ്രൈവര്‍ കുഴഞ്ഞുവീണു. ബോധം മറയുംമുന്‍പ് ഡ്രൈവര്‍ ഓട്ടോമാറ്റിക് സ്വിച്ച് അമര്‍ത്തിയതിനാല്‍ വന്‍ ദുരന്തത്തില്‍നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടു. പശ്ചിമബംഗാളിലെ ദയിന്‍ഹാട്ടിലാണ് സംഭവം.
ഹൗറയില്‍നിന്ന് കാത്വയിലേയ്‌ക്കു പോകുകയായിരുന്ന ലോക്കല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് കുഴഞ്ഞുവീണത്.
ഡ്രൈവര്‍ കുഴഞ്ഞുവീഴുന്നത് കണ്ട ചിലരും യാത്രക്കാരും ഓടിക്കൂടുകയും ഹല്‍ദാറിനെ ആശുപത്രിയിലേയ്‌ക്ക് മാറ്റുകയും ചെയ്തു.കുഴഞ്ഞുവീഴുന്നതിന് തൊട്ടുമുന്‍പ് ഡ്രൈവര്‍ ഓട്ടോമാറ്റിക് സ്വിച്ച് അമര്‍ത്തിയതിനാലാണ് വലിയ അപകടം ഒഴിവായത്.
നിയന്ത്രിക്കാന്‍ ആളില്ലാതെ വരുന്ന സാഹചര്യത്തില്‍ ട്രെയിന്‍ തനിയെ നില്‍ക്കുന്നതിനുള്ള സംവിധാനമാണിത്. ഈ സ്വിച്ച് അമര്‍ത്തിയതിനെ തുടര്‍ന്ന് തീവണ്ടി തനിയെ നില്‍ക്കുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് പുതിയ ഡ്രൈവറെയും ഗാര്‍ഡിനെയും വിളിച്ചുവരുത്തുകയും ട്രയിന്‍ യാത്ര പുനരാരംഭിച്ചു.
കഴിഞ്ഞ ജൂലൈയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് പ്ലാറ്റ്‌ഫോം ഗാര്‍ഡ് ആണ് കല്‍ക്കത്തയിലെ സെല്‍ദ സ്റ്റേഷനില്‍ കുഴഞ്ഞുവീണത്.
















