തിരുവനന്തപുരം: ആശുപത്രികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ(ഐഎംഎ) നേതൃത്വത്തില്‍ ഇന്ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ സത്യഗ്രഹ സമരം നടത്തും. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. വി.ജി. പ്രദീപ് കുമാര്‍ രാവിലെ 6 ന് സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും.
ഏകീകൃത കേന്ദ്രആശുപത്രി സംരക്ഷണ നിയമം നടപ്പാക്കുക, ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ഉപയോഗിക്കുക, നെക്സ്റ്റ് പരീക്ഷ പിന്‍വലിക്കുക, സങ്കരവൈദ്യം നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐഎംഎ ദേശവ്യാപകമായി നടത്തുന്ന സത്യഗ്രഹ സമരത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്തും സത്യഗ്രഹം സംഘടിപ്പിക്കുന്നതെന്ന് ഐഎംഎ ഭാരവാഹികള്‍ പറയുന്നു.
അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് തിരുവനന്തപുരം ഐഎംഎ പ്രസിഡന്റ് ഡോ ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ ജി.എസ്. വിജയകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
















