കോഴിക്കോട്: മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.
നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാനെ കേന്ദ്ര അച്ചടക്ക സമിതിയുടെ നിര്‍ദ്ദേശപ്രകാരം പുറത്താക്കിയതായി കേരളത്തിന്റെ സംഘടന ചുമതലയുള്ള എന്‍സിപി ദേശീയ ജനറല്‍സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടതും മന്ത്രിയുടെ ഭൂമി കയ്യേറ്റത്തിനെതിരെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതുമാണ് പുറത്താക്കലിന് കാരണം.
















