കൊച്ചി: നാവികസേനാ കപ്പലില്‍ സെന്‍ട്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റ് മരിച്ചു. ദക്ഷിണ നാവികസേന ആസ്ഥാനത്ത് ഐഎന്‍എസ് ജമുനയില്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന നാവികന്‍ ഗുജറാത്ത് ഖേഡ ജില്ലയിലെ രക്ഷിത് കുമാര്‍ പര്‍മാര്‍ (23) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴരയ്‌ക്കാണ് സംഭവം.
സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റാണ് ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതെന്ന് നാവികസേന അധികൃതര്‍ അറിയിച്ചു. ഉടനെ ഇവിടത്തെ ആശുപത്രിയായ ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 9.40ന് രക്ഷിത്കുമാറിന്റെ മരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ സേന അന്വേഷണത്തിന് ഉത്തരവിട്ടു.
അസ്വഭാവിക മരണത്തിന് ഹാര്‍ബര്‍ പോലീസ് കേസെടുത്തു. ഇലക്ട്രിക്കല്‍ മെക്കനീഷ്യന്‍ രണ്ട് (പവര്‍) തസ്തികയിലാണ് രക്ഷിത് കുമാര്‍ ജോലി ചെയ്യുന്നത്.
















