പാലക്കാട്:നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സ്വയം തൊഴില്‍ സഹായവുമായി സേവാഭാരതി. സേവാഭാരതി പാലക്കാട് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ വിജയദശമി ദിനത്തില്‍ തിരഞ്ഞെടുത്ത മൂന്ന് തൊഴിലാളികള്‍ക്ക് ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു.
സമൂഹത്തില്‍ കഷ്ടത നേരിടുന്ന കുടുംബങ്ങള്‍ക്ക് സ്വയം തൊഴിലിലൂടെ ജീവിത വരുമാനം കണ്ടെത്താന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സേവാഭാരതി ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തത് . വടക്കന്തറ മാതൃജ്യോതിയില് നടന്ന ചടങ്ങില്‍ ആര് എസ്എസ് ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് എ.ആര് മോഹന്‍ താക്കോല്‍ കൈമാറി.
പ്രവാസി മലയാളികളുടെ സഹായത്തോടുകൂടി ആരംഭിച്ച സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത് . ഓട്ടോറിക്ഷയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം എല്ലാ മാസവും ശേഖരിച്ച് കൂടുതല്‍ കുടുംബങ്ങളിലേക്ക് സഹായം എത്തിക്കാനാണ് സേവാഭാരതിയുടെ ശ്രമം. സ്വയം തൊഴില്‍ സഹായം നല്‍കുന്നതിലൂടെ നിര്‍ധനരായ കുടുംബങ്ങളെ സാമ്പത്തികമായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സേവാഭാരതിയുടെ ഈ പ്രവര്‍ത്തനം.
സേവാഭാരതി ജില്ലാ അധ്യക്ഷന്‍ എം.ആര്.ബാലചന്ദ്രന് നായര്‍, ഉണ്ണികൃഷ്ണന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: