മാവേലിക്കര: വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗ തീരുമാനങ്ങളില്‍ വകുപ്പ് മേധാവികള്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നില്ല. വികേന്ദ്രീകൃതാസൂത്രണ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയോഗത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്.
ഇത് കാരണം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക്-വകുപ്പുകള്‍ക്ക് കഴിയുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി.
ഇനി മുതല്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കഴിഞ്ഞ ദിവസം കൂടിയ കോഓര്‍ഡിനേഷന്‍ കമ്മറ്റി തീരുമാനിച്ചു. ഇതിനായി പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
അടുത്ത യോഗം മുതല്‍ ആദ്യ അജണ്ട മുന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗ തീരുമാനപ്രകാരം സ്വീകരിച്ച തുടര്‍ നടപടികള്‍ അവലോകനം നടത്തും. തുടര്‍ നടപടി സ്വീകരിക്കാന്‍ കൂടുതല്‍ സമയമാവശ്യമുള്ളവ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യും.
എല്ലാ വകുപ്പുകളും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും തദ്ദേശവകുപ്പിലെ സെക്ഷനുകളും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗ തീരുമാനപ്രകാരം സ്വീകരിച്ച നടപടിയുടെ പകര്‍പ്പ് തൊട്ടടുത്ത യോഗത്തിന് മുന്‍പായി സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പിനും (എസ്ആര്‍ജി) തദ്ദേശസ്വയംഭരണ വകുപ്പിനും അവലോകനത്തിനായി നല്‍കണം.
കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പരിഗണിക്കുന്നതിനായി പല തദ്ദേശ ഭരണ സ്ഥാപനങ്ങളും നല്‍കുന്ന കത്തുകളില്‍ വിശദാംശങ്ങള്‍ ഇല്ല. ഇത്തരം കത്തുകള്‍ തിരികെ നല്‍കും. ആവശ്യമായ വിവരങ്ങള്‍ സഹിതം അടുത്ത കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിക്ക് മുന്‍പ് വീണ്ടും സമര്‍പ്പിക്കണം
ജില്ലാതല/സംസ്ഥാനതല അപ്പീല്‍ കമ്മിറ്റികള്‍ തീരുമാനമെടുക്കേണ്ടവ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പരിഗണിക്കില്ല. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ നാല് ദിവസം മുന്‍പെങ്കിലും എസ്ആര്‍ജിയില്‍ ലഭിച്ചിരിക്കണം. അതിനുശേഷം ലഭിക്കുന്നവ പിന്നീടുള്ള കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയിലാകും പരിഗണിക്കുക.
വകുപ്പ് മേധാവികള്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ നേരിട്ട് ഫയല്‍ സമര്‍പ്പിക്കുമ്പോള്‍ അവ പരിശോധിച്ച് കുറിപ്പ് തയ്യാറാക്കുവാന്‍ കഴിയുന്നില്ല. അതിനാല്‍ ഇത്തരം ഫയലുകള്‍ പരിശോധിച്ച് അജണ്ടയില്‍ ഉള്‍പ്പെടുത്തക്ക രീതിയില്‍ എസ്ആര്‍ജി മുഖേന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് സമര്‍പ്പിക്കണം.
















