തൊടുപുഴ: വോട്ട് ബാങ്ക് രാഷ്‌ട്രീയം മുന്നില്‍ കണ്ടുള്ള പ്രീണന നയമാണ് കമ്മ്യൂണിസ്റ്റുകാര്‍ തുടരുന്നതെന്ന് രാഷ്‌ട്രീയ സ്വയംസേവക സംഘ് പ്രാന്തീയ കാര്യകാര്യ സദസ്യന്‍ വല്‍സന്‍ തില്ലങ്കേരി. തൊടുപുഴയില്‍ വിജയദശമിയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഏതാണ്ട് ഒരേ സമയത്ത് രൂപീകരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ആര്‍എസ്എസിന്റെയും വളര്‍ച്ച രണ്ട് തരത്തിലാണ്. ഇടക്കാലത്ത് വളര്‍ന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ മാത്രം ഒതുങ്ങുന്ന തലത്തിലായി മാറിയപ്പോള്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം ലോകത്തെമ്പാടും വ്യാപിപ്പിച്ചിരിക്കുകയാണ്. വിജയകരമായി സംഘത്തിന്റെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത് തടയാനുള്ള ശ്രമം ഇതിന്റെ ഭാഗമാണ്.
വിവിധ കാര്യങ്ങളില്‍ ചൈനയെ പ്രീണിപ്പിക്കുന്ന നയമാണ് കമ്മ്യൂണിസ്റ്റുകാര്‍ ഇന്നും തുടരുന്നത്. രാഷ്‌ട്രവിരുദ്ധ പ്രവര്‍ത്തനം തുടരുമ്പോഴും ഇസ്രയേല്‍ അടക്കമുള്ള കാര്യങ്ങളുയര്‍ത്തി മതത്തിന്റെ പേരില്‍ വോട്ട് നേടാനാണ് ശ്രമമെന്നും തില്ലങ്കേരി പറഞ്ഞു.
ഏറെകാലങ്ങള്‍ക്ക് ശേഷം രാഷ്‌ട്രത്തിന് നാഥനുണ്ടായി എന്ന തോന്നല്‍ വന്നത് അടുത്തകാലത്താണ്. ഭാരതം പറയുന്നത് ലോകം ശ്രദ്ധിക്കുന്ന അവസ്ഥയില്‍ ഇന്ന് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അഴിമതി തുടച്ചുനീക്കുന്നതിനൊപ്പം കുടുംബഭരണവും രാജ്യത്തില്ലാതായിവരികയാണ്.
കോണ്‍ഗ്രസിന്റെ അഴിമതി നിറഞ്ഞ സംസ്‌കാരത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. രാഷ്‌ട്രവളര്‍ച്ചയ്‌ക്ക് സംഘം അനിവാരിയമാണെന്ന് ചരിത്രം തന്നെ തെളിയിച്ചിട്ടുണ്ട്. സംഘത്തിന്റെ പ്രവര്‍ത്തനം വിജയകരമായി മുന്നോട്ട് പോകുന്നതിന് ശാഖാ പ്രവര്‍ത്തനം ശക്തമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
















