കണിച്ചുകുളങ്ങര: കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ പ്രതിമാസ ചതയദിന പ്രാര്‍ത്ഥന 3ന് വിവിധ ചടങ്ങുകളോടെ ഗുരുദേവ ക്ഷേത്ര സന്നിധിയില്‍ നടക്കും. രാവിലെ എട്ടിന് ഗുരുപുഷ്പാഞ്ജലി, 9ന#്പതാക ഉയര്‍ത്തല്‍, 9.15 മുതല്‍ ബേബി പാപ്പാളിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും ഗുരുദേവ കൃതികള്‍ ആലാപനവും, 10.30ന് ഗുരുധര്‍മ്മ പ്രഭാഷണം, 12ന് ഗുരുദേവ പൂജ, തുടര്‍ന്ന് വിശേഷാല്‍ ദിവ്യനാമ സമൂഹാര്‍ച്ചന.
















