ന്യൂദല്‍ഹി: റെയില്‍ വികസനവുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങളുമായി റെയില്‍വേ.
യാത്രക്കാരുടെസുരക്ഷിതത്വത്തിന് മുന്തിയ പരിഗണന നല്‍കാന്‍ തീരുമാനിച്ച റെയില്‍വേ അതിനു വേണ്ട നടപടികളും പ്രഖ്യാപിച്ചു.
സുപ്രധാന തീരുമാനങ്ങള്‍:
• റെയില്‍ പാളങ്ങളുടെ നവീകരണത്തിന് മുന്‍ഗണന.
• 5,000 ആളില്ലാ ലെവല്‍ക്രോസ്സുകള്‍ സമയബന്ധിതമായി നിര്‍ത്തലാക്കും.
• അടുത്ത വര്‍ഷത്തോടെ അത്യാധുനിക എല്‍എച്ച് ബി കോച്ചുകളിലേയ്‌ക്ക് മാറും.
• റെയില്‍വെ സ്റ്റേഷനുകളിലും, കോച്ചുകളിലും സിസി ടിവി ക്യാമറകള്‍.
• സിഗ്നലുകളുടെ ഇലക്‌ട്രോണിക് ഇന്റര്‍ ലോക്കിങ്.
• സിഗ്നല്‍ സമ്പ്രദായം അടിമുടി പരിഷ്‌കരിക്കും.
• സബര്‍ബന്‍, ദീര്‍ഘ ദൂര ട്രെയിനുകള്‍ക്ക് ആധുനിക സിഗ്നല്‍ സംവിധാനം.
• റെയില്‍ പാളങ്ങളിലെ കേടുപാടുകള്‍ കണ്ടെത്താന്‍ അള്‍ട്രാ സോണിക്ക് സാങ്കേതികവിദ്യ.
• സേവനങ്ങള്‍ നിരീക്ഷിക്കാന്‍ മൊബൈല്‍ ആപ്പുകളുടെ ഉപയോഗം വ്യാപകമാക്കും.
• എല്ലാ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഹൈസ്പീഡ് വൈഫൈ കണക്ഷന്‍.
• 2017 നവംബര്‍ ഒന്നുമുതല്‍ 700 ട്രെയിനുകളുടെ വേഗം വര്‍ദ്ധിപ്പിക്കും.
• 48 മെയില്‍- എക്‌സ്പ്രസ്സ് ട്രെയിനുകള്‍ സൂപ്പര്‍ ഫാസ്റ്റുകളാക്കും.
• ട്രെയിനുകളുടെ നീക്കം നിരീക്ഷിക്കാന്‍ ജിപിഎഫ്.
• നാല് വര്‍ഷം കൊണ്ട് വൈദ്യുതീകരണം പൂര്‍ത്തിയാക്കും.
• ഊര്‍ജ്ജചെലവില്‍ 10,000 കോടിരൂപയുടെലാഭം.
• ട്രെയിനുകളിലെ ബള്‍ബുകള്‍ 100% എല്‍ഇഡി ആക്കും.
• 2018 ഡിസംബറോടെ 20 സ്റ്റേഷനുകള്‍ അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കും.
• റെയില്‍വേസ്റ്റേഷനുകളെ മള്‍ട്ടിയുട്ടിലിറ്റി സെന്ററുകളാക്കി മാറ്റും.
















