ആലപ്പുഴ: മാതാ അമൃതാനന്ദമയീ മഠത്തിന്റെ കീഴിലുള്ള അമൃതശ്രീ സ്വാശ്രയ സംഘത്തിന്റെ ജില്ലാ പ്രവര്‍ത്തക സംഗമത്തിന്റെ ഭദ്രദീപ പ്രകാശനംചങ്ങനാശേരി മാതാ അമൃതാനന്ദമയീ മഠം മഠാധിപതി ബ്രഹ്മചാരിണി നിഷ്ഠാമൃത ചൈതന്യ നിര്‍വഹിച്ചു.
സമ്പാദ്യശീലത്തിനൊപ്പം ചിന്തയും കഴിവും വളരണം. ഇവ ഒന്നിക്കുമ്പോഴാണ് ഐശ്വര്യമുണ്ടാകുകയെന്നും അവര്‍ പറഞ്ഞു. അമൃതശ്രീ ചീഫ് കോഓര്‍ഡിനേറ്റര്‍ കെ.രംഗനാഥന്‍ അദ്ധ്യക്ഷനായി.
നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ്, കൗണ്‍സിലര്‍മാരായ എ.എസ്. കവിത, കെ.എ. സാബു, പുന്നപ്ര വടക്ക് പഞ്ചായത്ത് അംഗം എല്‍.പി. ജയചന്ദ്രന്‍, അമൃതശ്രീ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഇ.വി. കലേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മഹാമംഗള പൂജയ്‌ക്കും സത്‌സംഗത്തിനും തിരുവല്ല അമൃതാനന്ദമയി ആശ്രമം മഠാധിപതി ബ്രഹ്മചാരിണി ഭവ്യാമൃത ചൈതന്യ നേതൃത്വം നല്‍കി. അമൃതശ്രീ യൂണിറ്റുകളുടെ കലാപരിപാടികളും അരങ്ങേറി.
















