ന്
ആലപ്പുഴ: പാതിരപ്പള്ളിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒമ്പതാം വാര്‍ഡില്‍ എലി വിമുക്ത ഗ്രാമപദ്ധതി തുടങ്ങുന്നു. നന്മ പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ ഒന്നിന് മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ റോഡോഫോ വിതരണം ചെയ്ത് പദ്ധതി തുടങ്ങും. വാര്‍ഡിലെ 350 വീടുകളിലും ഈ ദിവസം റോഡോഫോ വിതരണം ചെയ്ത് പ്രയോഗിക്കും. സംസ്ഥാന വെയര്‍ ഹൗസിങ് കോര്‍പ്പറേഷനാണ് റോഡോഫോ നിര്‍മിച്ചു നല്‍കുന്നത്. രാവിലെ എട്ടിന് ശ്രീരംഗം സഹകരണ റോഡില്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും.
















