തിരുവനന്തപുരം: വിദ്യാലയത്തിന്റെ 100 മീറ്ററിനടുത്ത് ലഹരി വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാനോ വില്ക്കാനോ പാടില്ലായെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കേ വിദ്യാലയത്തിനടുത്ത് 50 മീറ്ററിനടുത്ത് മദ്യഷാപ്പുകള്‍ തുടങ്ങാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കെപിഎസ്ടിഎ ഗാന്ധിജയന്തിദിനത്തില്‍ മുഖ്യമന്ത്രിക്ക് ലക്ഷം കത്തുകള്‍ അയയ്‌ക്കുന്നു. കത്തുകള്‍ അയയ്‌ക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നിര്‍വഹിക്കും. മദ്യവര്‍ജ്ജനം തങ്ങളുടെ ലക്ഷ്യമാണെന്ന് പ്രകടന പത്രികയിലൂടെ വാഗ്ദാനം നല്‍കിയ ഇടതുമുന്നണിയുടെ വാഗ്ദാന ലംഘനത്തിനെതിരെ റവന്യൂ ജില്ലാ തലത്തില്‍ പൊതുസ്ഥലങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ നടത്തും.
















