ആലപ്പുഴ: ആഫ്രിക്കന്‍ മുഷിയെ ജില്ലയില്‍ പ്രവേശിപ്പിക്കുന്നതും കൃഷി ചെയ്യുന്നതും സര്‍ക്കാര്‍ നിരോധിച്ചതായി ദക്ഷിണ മേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ആഫ്രിക്കന്‍ മുഷിയെ വളര്‍ത്തുന്ന രീതികള്‍ നിലവിലുള്ള മത്സ്യ സമ്പത്തിന് നാശനഷ്ടവും പരിസ്ഥിതിക്ക് ഹാനികരവും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് അക്വാ കള്‍ച്ചര്‍ ആക്ട് 2010ലെ 24-ാം വകുപ്പനുസരിച്ച് നിരോധനം ഏര്‍പ്പെടുത്തിയത്.
















