ആലപ്പുഴ: 19-ാമത് സംസ്ഥാന ജൂനിയര്‍ തായ്‌ക്വോ ണ്‍ഡോ ചാമ്പ്യന്‍ഷിപ്പ് 28, 29, 30 തീയതികളില്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. എല്ലാ ജില്ലകളില്‍ നിന്നും ആറു സ്‌പോര്‍ട്‌സ് ഡിവിഷനുകളില്‍ നിന്നുമായി നാന്നൂറോളം താരങ്ങളും നൂറോളം ഓഫീഷ്യലുകളും പങ്കെടുക്കും. 28ന് നാലിന് രജിസ്‌ട്രേഷന്‍, 29ന് രാവിലെ 9ന് നാലു കോര്‍ട്ടുകളായി ആരംഭിക്കും. 20 വെയിറ്റ് കാറ്റഗറികളിലായാണ് മത്സരങ്ങള്‍. 29ന് വൈകിട്ട് 7ന് മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് അദ്ധ്യക്ഷനാകും. 30ന് ഉച്ചയ്‌ക്ക് 2ന് സമാപന യോഗത്തില്‍ കെ.സി. വേണുഗോപാല്‍ എംപി സമ്മാനദാനം നിര്‍വ്വഹിക്കും.
















