ചെങ്ങന്നൂര്‍: എസ്എന്‍ഡിപി യൂണിയന്‍ മുന്‍നേതാക്കള്‍ ചേര്‍ന്നു രൂപീകരിച്ച വെളളാപ്പളളി നടേശന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ നടന്ന വന്‍ തിരിമറിയുടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്.
എസ്എന്‍ഡിപി യൂണിയന്‍ മുന്‍ പ്രസിഡന്റ് അഡ്വ.സന്തോഷ്‌കുമാര്‍, സെക്രട്ടറി അനു.സി.സേനന്‍ എന്നിവര്‍ പ്രതികളായി ചെങ്ങന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണമാണ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുവാന്‍ ഹൈക്കോടതി ഉത്തരവായത്.
യൂണിയന്റെ മുന്‍ നേതാക്കള്‍ ചേര്‍ന്നു രൂപീകരിച്ച വെളളാപ്പളളി നടേശന്‍ ചാരിറ്റബിള്‍ ട്രസ്റ്റില്‍ അംഗത്വമെടുത്ത 35ല്‍ പരം ആളുകളില്‍ നിന്ന് 35 ലക്ഷത്തില്‍പരം രൂപ അപഹരിച്ചെന്നാണ് കേസ്.
















