ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി നടത്തിയിട്ടുള്ള നിയമലംഘനവും, കായല്‍ കയ്യേറ്റവും നേരില്‍ കാണാന്‍ എന്‍ഡിഎ സംസ്ഥാന ചെയര്മാന് കുമ്മനം രാജശേഖരനും, വിവിധ സംസ്ഥാന, ജില്ലാ എന്‍ഡിഎ നേതാക്കളും ഇന്ന് മാര്‍ത്താണ്ഡം കായല്‍നിലം സന്ദര്‍ശിക്കും. മാര്‍ത്താണ്ഡം കായല്‍ കയ്യേറിയത് പ്രതീകാത്മകമായി പിടിച്ചെടുക്കാന്‍ കുമ്മനം നേതൃത്വം നല്‍കുമെന്ന് എന്‍ഡിഎ ആലപ്പുഴ ജില്ലാ ചെയര്മാന് കെ. സോമനും, കണ്‍വീനര്‍ ആര്. പൊന്നപ്പനും അറിയിച്ചു.
















