നെടുമങ്ങാട്: ഹീരാ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ടെക്‌നോളജിക്ക് അനുവദിച്ചു കിട്ടിയ ഫാബ്‌ലാബിന്റെ ഉദ്ഘാടനം ടെക്‌നോപാര്‍ക്ക് കോ ഫൗണ്ടര്‍ ഡോ. കെ.സി . ചന്ദ്രശേഖരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പാള്‍ ഡോ.വി മനോജ്, ചീഫ് അഡൈ്വസര്‍ ഡോ.കെ ജോയി, അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ ഷാജിജോസ്, നോഡല്‍ ഓഫീസര്‍ ആനന്ദ് മൈക്കിള്‍ വിജയ്, അഡിഷണല്‍ നോഡല്‍ ഓഫീസര്‍ വിഷ്ണു പ്രഭാകര്‍, കോ ഓര്‍ഡിനേറ്റര്‍ അഖില്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















