തിരുവനന്തപുരം: വിശ്വഹിന്ദുപരിഷത്തിന്റെ മാതൃസംഘടനയായ മാതൃശക്തിയുടെ ആഭിമുഖ്യത്തില്‍ 29ന് വൈകിട്ട് 4ന് മഹാലക്ഷ്മിഹോമവും വിളക്കുപൂജയും നടത്തുന്നു. കോട്ടയ്‌ക്കകം തീര്‍ത്ഥപാദമണ്ഡപത്തില്‍ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മീഭായി നിര്‍വഹിക്കും. ആയിരത്തിലേറെ സ്ത്രീകള്‍ക്ക് പൂജയില്‍ പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സര്‍വ സൗഭാഗ്യവും ഐശ്വര്യവും ധനസമ്പുഷ്ടിയും ലഭിക്കുന്നതിനാണ് ഈ പൂജ നടത്തുന്നത്.
















