കഴക്കൂട്ടം: ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പിന്റെ പ്രചാരണാര്‍ഥം കേരള സ്‌പോര്‍ട്‌സ് വകുപ്പ് സംഘടിപ്പിക്കുന്ന ‘വണ്‍ മില്യന്‍ ഗോള്‍’ എന്ന പരിപാടി ടെക്‌നോപാര്‍ക്കിലും സംഘടിപ്പിക്കുന്നു. ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌ക്കാരിക ക്ഷേമ സംഘടനയായ പ്രതിധ്വനിയാണ് പ്രോഗ്രാം ടെക്‌നോപാര്‍ക്കില്‍ ഒരുക്കുന്നത്. ഇന്ന് വൈകിട്ട് മൂന്നു മുതല്‍ രാത്രി ഏഴുവരെ കേരളത്തിലെ 941 പഞ്ചായത്തുകള്‍, 87 മുന്‍സിപ്പാലിറ്റികള്‍, ആറ് കോര്‍പറേഷനുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ ഇവര്‍ക്കൊപ്പം ടെക്‌നോപാര്‍ക്കിലും ഗോള്‍മഴ പെയ്യും. പ്രായഭേദമെന്യേ ഇതില്‍ പങ്കെടുക്കാം. ടെക്‌നോപാര്‍ക്കിനുള്ളില്‍ ഭവാനി ബസ്‌സ്റ്റോപ്പിന് സമീപമാണ് താല്‍ക്കാലിക ഗോള്‍പോസ്റ്റ് ക്രമീകരിച്ചിട്ടുള്ളത്.
















