ചിറയിന്‍കീഴ്: ചിറയിന്‍കീഴിലെ റെയില്‍വേ ഗേറ്റ് പണിമുടക്കി, പ്രസവവേദനയുമായി താലൂക്ക് ആശുപത്രിയിലേയ്‌ക്ക് വന്ന യുവതി ഓട്ടോയില്‍ പ്രസവിച്ചു.
വര്‍ക്കല കവലയൂര്‍ ഹനുമാന്‍ പൊയ്‌കയില്‍ കവിതാ ഭവനില്‍ ശംഭുവിന്റെ ഭാര്യ അശ്വതി(25)ആണ് ഓട്ടോയ്‌ക്കുളളില്‍ പ്രസവിച്ചത്. തിങ്കളാഴ്‌ച്ച രാത്രി 9ണിയ്‌ക്കാണ് അശ്വതിയ്‌ക്ക് പ്രസവേദന അനുഭവപ്പെട്ടത്. രാത്രി കാറോ ആംബുലന്‍സോ ലഭിക്കാത്തിനാല്‍ സമീപവാസിയായി ഓട്ടോഡ്രൈവറെ കൂട്ടുവിളിച്ചാണ് ശംഭുവിന്റെ അമ്മയോടപ്പം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേയ്‌ക്ക് പുറപ്പെട്ടത്.
ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയ്‌ക്ക് സമീപത്തെ റെയില്‍വേ ഗേറ്റ് അറ്റകുറ്റപണിയ്‌ക്കായി രണ്ട് ദിവസമായി അടച്ചിട്ടിരിക്കുന്ന വിവരം അറിയാതെയാണ് ഇതുവഴി എത്തിയത്. താലുക്ക് ആശുപത്രിയിലേയ്‌ക്ക് കഷ്ടിച്ച് ഇരുന്നുറ് മീറ്റര്‍ മാത്രം ദൂരമെ ഉളളു എങ്കിലും നടന്ന പോകുവാന്‍ സാധിക്കാത്തവിധം വേദന അനൂഭവപ്പെട്ടിരുന്നു. താലൂക്ക് ആശുപത്രിയില്‍ എത്താന്‍ രണ്ട് കിലോമീറ്റിര്‍ ചുറ്റി ശാര്‍ക്കര ഗേറ്റുവഴി ഓട്ടോ തിരിച്ച് വിട്ടു. ശാര്‍ക്കര ദേവിക്ഷേത്രത്തിന് സമീപമെത്തിയപ്പോള്‍ അശ്വതി പ്രവസവിച്ചു. തുടര്‍ന്ന് ഓട്ടോയില്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശ്വതിയും പെണ്‍കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രിയ അധികൃതര്‍ അറിയിച്ചു.
















