മട്ടന്നൂര്‍: അപകടനിലയിലെന്ന് മട്ടന്നൂര്‍ നഗരസഭ കെട്ടിടവിഭാഗം മുന്നറിയിപ്പ് നല്‍കി ഒഴിയണമെന്നാവശ്യപ്പെട്ടിട്ടും ഒഴിയാത്ത ബസ് സ്റ്റാന്റിലെ പഴയ ഷോപ്പിംഗ് കോംപ്ലസില്‍ നിന്ന് വ്യാപാരികള്‍ പുനരധിവാസസ്ഥലത്തേക്ക് ഒഴിഞ്ഞുതുടങ്ങി. കോംപ്ലക്‌സിലെ ഒരു തയ്യല്‍ക്കടയാണ് ആദ്യമായി ഒഴിഞ്ഞത്. ഇവര്‍ക്ക് ബസ് സ്റ്റാന്റിലെ മറ്റൊരു കോംപ്ലക്‌സിലാണ് പുനരധിവാസത്തിന് മുറി അനുവദിച്ചത്.കഴിഞ്ഞ ദിവസം ഷോപ്പിംഗ് കോംപ്ലക്‌സില്‍ പഠിതാക്കള്‍ ബസ്റ്റ് കാത്തുനില്‍ക്കുന്ന കിഴക്കുഭാഗത്തെ സണ്‍ഷേഡ് തകര്‍ന്ന് വീണതിനെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ സംഘടിച്ചിരുന്നു. ലൈസന്‍സ് ഉള്ളതും ഇല്ലാത്തതുമായ 18 സ്ഥാപനങ്ങളാണ് ഇതില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവയെല്ലാം നാട്ടുകാര്‍ അടപ്പിച്ചിരുന്നു.നഗരസഭയും ചില സ്ഥാപന ഉടമകളും തമ്മിലുള്ള ഒത്തുകളി മൂലമാണ് അപകടാവസ്ഥയിലായ കെട്ടിടത്തില്‍ സ്ഥാപനങ്ങള്‍ ഇത്രയും നാള്‍ പ്രവര്‍ത്തിക്കാനിടവരുത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. സ്ഥാപന ഉടമകളുമായി നഗരസഭ നടത്തിയ ചര്‍ച്ചയില്‍ ഒക്ടോബര്‍ 31 നകം സ്ഥാപനങ്ങള്‍ ഒഴിയുവാന്‍ ധാരണയാവുകയായിരുന്നു.
















