ഇരിട്ടി: കര്‍ണ്ണാടകത്തില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന കണ്ണൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയും ഇവരുടെ കൈവശമുണ്ടായിരുന്ന പണം തട്ടിയെടുത്തു കൈക്കലാക്കുകയും ചെയ്ത സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍. കൂട്ടുപുഴ സ്വദേശി ഏലത്ത് സുരേഷ് (45), പേരട്ട സ്വദേശി വി.വിമല്‍ എന്നിവരെയാണ് ഇരിട്ടി സിഐ എം.ആര്‍.ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ബംഗളൂരുവില്‍ നിന്നും വരികയായിരുന്ന കണ്ണൂര്‍ കക്കാട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ കൂട്ടുപുഴ പാലത്തിന് സമീപം വെച്ച് ലോറി കൊണ്ട് തടസ്സം സൃഷ്ടിക്കുകയും, കാറിലുള്ളവര്‍ ഇതിനെ ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ നാട്ടിലുള്ള സുഹൃത്തുക്കളെ വിളിച്ചു വരുത്തി ഇവരെ അക്രമിക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. കാറിലുള്ളവരെ മര്‍ദ്ദിച്ചു അവശരാക്കിയശേഷം ഇവരുടെ പക്കല്‍ ഉണ്ടായിരുന്ന എട്ടായിരം രൂപയോളം സംഘം പിടിച്ചു പറിക്കുകയും ചെയ്തു. ലോറിയിലും ജീപ്പിലുമായി എത്തിയ പതിനഞ്ചോളം പേര്‍ക്ക് എതിരെയാണ് കേസ്. പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ പിടികിട്ടാനുള്ള പതിമൂന്നോളം പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്
















