Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കമ്മ്യൂണിസത്തിന്റെ ഭക്തിമാര്‍ഗ്ഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2017, 09:39 pm IST
inVicharam

എന്റെ കുട്ടിക്കാലത്ത് കേട്ട ഒരു കഥയുണ്ട്. സംഭവം നടക്കുന്നത് അമേരിക്കയില്‍.പണച്ചാക്കുകളായ അംഗങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഒരു ക്ലബ്ബ്. അംഗത്വത്തിനുള്ള പ്രധാന നിബന്ധന മെമ്പര്‍മാരാരും ക്ലബ്ബില്‍ വസ്ത്രം ധരിച്ച് വരാന്‍ പാടില്ലെന്നതാണ്. പിറന്നപടി, നൂല്‍ബന്ധമില്ലാതെ വേണം ആണും പെണ്ണും ക്ലബ്ബില്‍ പെരുമാറാന്‍.

ആട്ടും പാട്ടും കുടിയും കൂത്താട്ടവുമൊക്കെ മുഖ്യപരിപാടികള്‍. അങ്ങനെയിരിക്കെ ഒരിക്കല്‍ ക്ലബ്ബിന്റെ വാര്‍ഷികം വന്നു. ഭാരവാഹികള്‍ യോഗംചേര്‍ന്ന് ഗംഭീര ആഘോഷങ്ങള്‍ തീരുമാനിക്കുന്നു. സമൂഹത്തില്‍ ഏറെ നിലയും വിലയുമുള്ള ഒരു പ്രൊഫസറെ ഉദ്ഘാടകനായി കണ്ടെത്തി അനുവാദവും വാങ്ങി. പ്രൊഫസര്‍ക്ക് ക്ലബ്ബിന്റെ രീതികളും നിബന്ധനകളുമൊക്കെ നല്ലതുപോലെ നേരത്തേ തന്നെ അറിയാം.

ആഘോഷദിവസം വീട്ടില്‍നിന്ന് ഉദ്ഘാടനച്ചടങ്ങിലേക്ക് പോകാനായി പ്രൊഫസര്‍ പൂര്‍ണ്ണ നഗ്‌നനായാണ് കാറില്‍ തിരിച്ചത്. നഗ്‌നരുടെ ക്ലബ്ബല്ലേ, അവരുടേതായ ‘വേഷ’ത്തില്‍ത്തന്നെ ചെന്ന് ഉദ്ഘാടിച്ചു കയ്യടി നേടിക്കളയാമെന്ന് പ്രൊഫസറങ്ങു തീരുമാനിക്കുകയായിരുന്നു. ചടങ്ങ് നടക്കുന്ന ഹാളിന്റെ വേദിയോട് ചേര്‍ന്ന് കാര്‍ നിര്‍ത്തി നേരേ അകത്തോട്ട് കടന്നുചെന്ന പ്രൊഫസര്‍ ഞെട്ടിത്തരിച്ചു.

സദസ്യരെല്ലാവരും വളരെ മാന്യമായി വസ്ത്രം ധരിച്ചാണ് വന്നിരിക്കുന്നത്. ആണ്ടില്‍ മുഴുവന്‍ ദിവസങ്ങളിലും ഉടുതുണിയുരിഞ്ഞു വരുന്നവരാണെങ്കിലും സമൂഹത്തില്‍ ഏറെ അംഗീകാരമുള്ളൊരാള്‍ ഉദ്ഘാടകനായെത്തുന്ന ചടങ്ങില്‍, ഈയൊരു ദിവസം മാത്രം എല്ലാവരും വസ്ത്രം ധരിച്ചെത്തണമെന്ന് അംഗങ്ങള്‍ മൊത്തം തീരുമാനിക്കുകയായിരുന്നു. പാവം പ്രൊഫസറുടെ അവസ്ഥ ഊഹിക്കാമല്ലോ? മറ്റുള്ളവരുടെ കയ്യടി നേടാനായി സ്വന്തം ഐഡന്റിറ്റി കളഞ്ഞു കുളിച്ച് നാണക്കേടിലായ ഈ പ്രൊഫസറുടെ സ്ഥാനമാണ് കേരള രാഷ്‌ട്രീയത്തില്‍ ഇന്ന് സിപിഎമ്മിനുള്ളത്.

ആശയസ്ഥിരതയില്ല, പ്രത്യയശാസ്ത്ര പ്രതിബദ്ധതയില്ല, എന്തൊക്കെ ചെയ്യണമെന്ന് ഒരെത്തും പിടിയുമില്ല! ഒരുകാലത്ത് തള്ളിപ്പറഞ്ഞതിനെയൊക്കെയും കണ്ണുംപൂട്ടി വാരിപ്പുണരുകയാണ് സഖാക്കളിപ്പോള്‍. അനഭിമതരായിരുന്ന വിവേകാനന്ദനും നേതാജിയും ശ്രീനാരായണഗുരുവുമൊക്കെ പാര്‍ട്ടി പ്രചാരണ ബോര്‍ഡുകളിലെ നിറസാന്നിദ്ധ്യമായി മാറി.

കാറല്‍ മാര്‍ക്‌സിനേയും ഏംഗല്‍സിനേയും ലെനിനേയുമൊക്കെ പടിക്ക് പുറത്താക്കിയപ്പോള്‍ ചട്ടമ്പിസ്വാമികളും ബസവേശ്വരനും ശങ്കരാചാര്യരുമൊക്കെ പകരക്കാരായി പാര്‍ട്ടി സമ്മേളനങ്ങളിലെ പന്തലുകളില്‍ അലങ്കാര ചിത്രങ്ങളായിത്തീര്‍ന്നു.

ഒരിക്കല്‍ പരിഹസിച്ച് അവഹേളിച്ചിരുന്ന ഗണേശോത്സവവും ശ്രീകൃഷ്ണ ജയന്തിയുമൊക്കെ ഏറ്റെടുത്ത് നടത്താന്‍ മാത്രമുള്ള ആശയ പാപ്പരത്തത്തിലേക്ക് വഴുതിവീണിരിക്കുന്നു ‘വിഖ്യാതരായ’ ഈ സ്വയം പ്രഖ്യാപിത വിപ്ലവകക്ഷിക്കാര്‍!

സ്വതന്ത്രചിന്തയുടേയും പുരോഗമനവാദത്തിന്റേയുമൊക്കെ വക്താക്കളും പ്രയോക്താക്കളുമൊക്കയായി ചമഞ്ഞ് ഏറെ ഒച്ചപ്പാടുണ്ടാക്കുന്ന കോമ്രേഡുകള്‍ക്ക് പക്ഷെ, സ്വതന്ത്രമായൊന്ന് മൂത്രമൊഴിക്കണമെങ്കില്‍ പോലും പാര്‍ട്ടിയുടെ അനുമതിയില്ലാതെ പറ്റില്ലെന്നതാണ് കടകംപള്ളിയുടെ ജന്മാഷ്ടമി തൊഴല്‍ വിവാദത്തിലൂടെ പുറത്തുവരുന്ന തമാശ. സ്വന്തം ഭാര്യയെ പ്പോലും എവിടെ കൊണ്ടുപോകണം, എവിടെയൊക്ക കൊണ്ടുപോകരുത് എന്നൊക്കെ നിശ്ചയിക്കാന്‍

അധികാരം പാര്‍ട്ടിക്ക്! ഇവരാണ് ‘ഒരാള്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശ’മെന്നൊക്കെ ഗീര്‍വ്വാണം മുഴക്കുന്നത്.

സ്വന്തം ആശയാദര്‍ശങ്ങള്‍ക്ക് വിരുദ്ധമെന്ന് സ്വയം വിധിയെഴുതിയ ഒരു കാര്യവും ഏതെങ്കിലും പ്രത്യേക രാഷ്‌ട്രീയ നേട്ടത്തിനു വേണ്ടി ഏറ്റെടുത്താഘോഷിക്കുകയോ, അനഭിമതരെന്ന് കരുതുന്ന ഏതെങ്കിലും വ്യക്തികളേയോ നേതാക്കളേയോ നിലനില്‍പ്പിനായി എടുത്ത് ചുമലില്‍ കേറ്റിവെയ്‌ക്കുകയോ ചെയ്യേണ്ട ഗതികേട് ഏതായാലും ‘സംഘി’കള്‍ക്കുണ്ടായിട്ടില്ല.

തലപോയാലും ശരി, ആദര്‍ശ വിരുദ്ധവും ആശയസ്ഥിരതയില്ലാത്തതുമായ അത്തരമൊരു നടപടി സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയുമില്ല.

കടകംപള്ളി സഖാവിന്റെ ഭക്തിമാര്‍ഗ്ഗ വ്യതിയാനത്തെ ചോദ്യം ചെയ്യുന്നത് സംഘപരിവാര്‍ മുതലെടുത്തേക്കുമെന്നു ഭയന്ന് പിന്‍മാറാന്‍ നിര്‍ബന്ധിതരായ നേതൃത്വം ആകെ ഇതികര്‍ത്തവ്യതാ മൂഢരായി നില്‍ക്കുകയാണ്.

ആസൂത്രിതമായി പ്രശ്‌നങ്ങളുണ്ടാക്കി ജന്മാഷ്ടമി ശോഭായാത്രകള്‍ അലങ്കോലമാക്കാന്‍ ശ്രമിക്കുന്നവരാണ് മാനവികതയുടേയും സഹിഷ്ണുതയുടേയുമൊക്കെ വക്താവ് ചമയുന്നത്. സ്വന്തം നാട്ടില്‍ ഒരു യുവാവിനെ ബോംബെറിഞ്ഞ് വീഴ്‌ത്തി വെട്ടിക്കൊലപ്പെടുത്തിയശേഷം അതിന്റെ വാര്‍ഷിക ദിനത്തില്‍ അതേ സ്ഥലത്ത് തെരുവു നായ്‌ക്കളെ വെട്ടിക്കൊന്ന് കെട്ടിത്തൂക്കി ‘സഹിഷ്ണുതയും മാനവികതയും’ കാട്ടിയവരാണ് അങ്ങ് കര്‍ണ്ണാടകയിലെ ഗൗരി ലങ്കേഷ് വധത്തിനെതിരെ പ്രതികരിക്കാന്‍ നടക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

Lifestyle

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

Kerala

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

India

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.