തിരുവല്ല:കേരളത്തില്‍ ക്ഷേത്രങ്ങല് നേരിടുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഭക്തജനങ്ങള്‍ തയ്യാറാകണമെന്ന് കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.എസ്.നാരായണന് പറഞ്ഞു.
ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്.വിശ്വാസങ്ങളെ ചൂഷണം ചെയ്യാനാണ് ഭരണ സംവിധാനങ്ങള്‍ ശ്രമിക്കുന്നത്.ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര സംരക്ഷണസമിതിയുടെ ശബരിഗിരി വിഭാഗ് പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് എസ്.ഹരികൃഷ്ണന് അധ്യക്ഷത വഹിച്ചു. ടി.യു.മോഹന്‍, വി.കെ.ചന്ദ്രന്, എന്‍.രാധാകൃഷ്ണന്, കെ.സന്തോഷ് കുമാര്‍, പി.മനീഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: