പോത്തന്‍കോട്: ജോലികഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്ന പോലീസുകാരനെ ആക്രമിച്ച കേസില്‍ ഗുണ്ട അറസ്റ്റില്‍. കാട്ടായിക്കോണം ശാസ്താംവട്ടം പന്നിച്ച വിള വീട്ടില്‍ ശ്രീകാന്ത് (32) നെ ആണ് പോത്തന്‍കോട് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ശാസ്താംവട്ടം ജംഗ്ഷനില്‍ വച്ച് സ്ത്രീയെ തടഞ്ഞു നിര്‍ത്തുകയും വീട് കയറി ആക്രമിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞ മാസം 27നു മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ ഡ്രൈവറെ ആക്രമിച്ച കേസിലാണ് ഇപ്പോള്‍ അറസ്റ്റിലായത്. നിരവധി കേസിലെ പ്രതിയാണ് ഇയ്യാള്‍. പോത്തന്‍കോട് സിഐ എസ്. ഷാജി, എസ് ഐ അശ്വിനി, ഗ്രേഡ് സബ് ഇന്‍സ്‌പെക്ടറായ രവീന്ദ്രന്‍, എ എസ്‌ഐ. അനില്‍കുമാര്‍, രാജേന്ദ്രന്‍, പോലീസുകാരായ വിനീഷ്, ആല്‍ബിന്‍, ഹോം ഗാര്‍ഡ് ബാബു എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
















