തിരുവനന്തപുരം: നാഷണല്‍ സര്‍വീസ് സ്‌കീം ദിനാചരണത്തിന്റെ ഭാഗമായി ശാന്തിഗിരി വിദ്യാഭവന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളേജില്‍ പൊതിച്ചോറു വിതരണം ചെയ്തു. വിദ്യാര്‍ത്ഥികളോടൊപ്പം അധ്യാപകരുടെയും വീടുകളില്‍നിന്നു കൊണ്ടുവന്ന പൊതിച്ചോറാണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്‍കിയത്. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സജീര്‍ എം സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രേംദാസ്, പ്രോഗ്രാം ഉപദേശകസമിതി അംഗം ലോഹിത്ത് വി.ജി, അധ്യാപക രക്ഷകര്‍ത്തൃസമിതി അംഗം ദിവാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















