കാട്ടാക്കട: ഭാരതീയ മസ്ദൂര്‍ സംഘിന്റെ പതാക കത്തിച്ചു. കാട്ടാക്കട അമ്മാള്‍ ഗ്യാസ് ഏജന്‍സിയിലെ തൊഴിലാളികള്‍ ഇക്കഴിഞ്ഞ വിശ്വകര്‍മ്മ ജയന്തി ദിനത്തില്‍ സ്ഥാപിച്ച പതാകയാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്. പതാക പൊട്ടിച്ചെടുത്ത് റോഡിലിട്ട് കത്തിച്ചനിലയിലായിരുന്നു. കാട്ടാക്കട പോലീസില്‍ പരാതി നല്‍കി.
















