കൊട്ടാരക്കര: ദളിത് യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പുത്തൂര്‍ എസ്ഐ പ്രവീണിനെതിരെ നടപടി. എസ്ഐയെ പുത്തൂരില്‍ നിന്നും മാറ്റിയതായി റൂറല്‍ജില്ലാ പോലീസ് മേധാവി ബി. അശോകന് അറിയിച്ചു. കോട്ടാത്തല പൂതക്കുഴി പടിഞ്ഞാറ്റതില്‍ വി.എസ്. സുധനാണ്(38) പോലീസ് മര്‍ദ്ദനമേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിയുന്നത്. വീട്ടുവഴക്കിനെ തുടര്‍ന്ന് സഹോദരി നല്കിയ പരാതിയിലാണ് സുധനെ കഴിഞ്ഞ വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ജയില്‍ അധികൃതരാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: