Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഓച്ചിറവാഴും പരബ്രഹ്മമൂര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2017, 07:46 pm IST
inSamskriti

തെക്കന്‍ കാശി എന്ന പേരില്‍ പ്രസിദ്ധമായ ഓച്ചിറ ക്ഷേത്രം പരബ്രഹ്മത്തിന്റെ സാന്നിധ്യം കൊണ്ട് പരിപാവനമാണ്. നാഷണല്‍ ഹൈവേയുടെ ഓരത്ത് 22 ഏക്കറോളം വിസ് തൃതിയില്‍ പരന്നു കിടക്കുന്നു. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും പല കാര്യങ്ങളിലും ഈ ക്ഷേത്രം വ്യത്യസ്തമാണ്. ശ്രീകോവിലൊ, ചുറ്റമ്പലമൊ ഇല്ലാത്തതും, പ്രത്യേക പൂജാ ക്രമങ്ങളൊ, ആചാരപദ്ധതികളോ ഇല്ലാത്തതും അനാഥര്‍ക്കും, ആലംബഹീനര്‍ക്കും ആശ്രയമരുളുന്നതുമായ ക്ഷേത്രമാണ് ഓച്ചിറ.

ഓച്ചിറയെപ്പറ്റിയും, ക്ഷേത്രത്തിന്റെ ഉത്ഭവത്തേപ്പറ്റിയും നിരവധി രസാവഹമായ കഥകളാണ് പ്രചരിക്കുന്നതെങ്കിലും ഏറെ പ്രശസ്തമായത് പറയിപെറ്റ പന്തിരുകുലത്തിലെ അകവൂര്‍ ചാത്തനുമായി ബന്ധപ്പെട്ടു കിടക്കുന്നു. അകവൂര്‍ മനയ്‌ക്കലെ തമ്പുരാന്റെ ആശ്രിതനായ അകവൂര്‍ ചാത്തന്‍ തന്റെ യജമാനനോട് അങ്ങ് ആരാധിക്കുന്ന ദൈവത്തിന്റെ രൂപം എന്താണ് എന്ന് ചോദിയ്‌ക്കുകയും,അത് മാടന്‍പോത്തി നെ പോലെ എന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തു. നിഷ്‌കളങ്കനായ ചാത്തന്‍ അന്നു മുതല്‍ മാടന്‍പോത്തിന്റെ രൂപത്തില്‍ ഭഗവാനെ ആരാധിച്ചു പോന്നു. നിഷ്‌കളങ്കനായ ചാത്തന്റെ ഭക്തിയില്‍ സംപ്രീതനായ ഭഗവാന്‍ മാടന്‍പോത്തിന്റെ രൂപത്തില്‍ പ്രത്യക്ഷനായി.

ഒരിയ്‌ക്കല്‍ നമ്പൂതിരി തെക്കന്‍ ദേശത്തേക്ക് തീര്‍ത്ഥാടനത്തിന് പുറപ്പെട്ടു. തന്റെ കെട്ടും ഭാണ്ഡവും ചുമക്കാന്‍ ചാത്തനെ കൂടെക്കൂട്ടി. ചാത്തന്‍ മാടന്‍പോത്തിനെ കൂടി സഹായത്തിനു വിളിച്ചു. മുന്നേ യജമാനനും, പിന്നില്‍ ചാത്തനും മാടന്‍പോത്തുമായി യാത്ര തുടര്‍ന്നു. അങ്ങനെ ഒരു വനപ്രദേശത്ത് എത്തിയപ്പോള്‍ മാടന്‍പോത്തിനോട് കൊമ്പ് വളളിയില്‍ കുരുങ്ങാതെ ചരിച്ചു കയറുവാന്‍ ചാത്തന്‍ ഉപദേശിച്ചു. ചാത്തന്റെ സംസാരം കേട്ട് നീ ആരോടാണു സംസാരിക്കുന്നതെന്ന് യജമാനന്‍ ചോദിച്ചപ്പോള്‍ നമ്മുടെ മാടന്‍പോത്തിനോട് എന്നു പറഞ്ഞു. ഏതു മാടന്‍പോത്ത് എന്ന് ചോദിച്ചപ്പോള്‍ യജമാനന്‍ പറഞ്ഞതുപ്രകാരം ഞാന്‍ മാടന്‍പോത്തിനെ ആരാധിച്ചതും, മാടന്‍പോത്ത് പ്രത്യക്ഷപ്പെട്ടതും, ഇതുവരെയും ഭാണ്ഡക്കെട്ട് മാടന്‍പോത്ത് ചുമന്നതുമൊക്കെ പറഞ്ഞിട്ടും മാടന്‍പോത്തിനെ യജമാനന് കാണാന്‍ സാധിച്ചില്ല.

എവിടെയാണു നിന്റെ മാടന്‍പോത്ത് എനിക്ക് കാണാന്‍ സാധിക്കുന്നില്ലല്ലോ എന്ന് യജമാനന്‍ പറഞ്ഞപ്പോള്‍, തന്നെ തൊട്ടുകൊണ്ട് നോക്കാന്‍ പറഞ്ഞു. ചാത്തനെ തൊട്ടുകൊണ്ടു നോക്കിയപ്പോള്‍ സാക്ഷാല്‍ പരബ്രഹ്മത്തെ മാടന്‍പോത്തിന്റെ രൂപത്തില്‍ കാണാന്‍ സാധി്ക്കുകയും, അത് അപ്പോള്‍ തന്നെ അന്തര്‍ധാനം ചെയ്യുകയുമാണുണ്ടായത്. ഇത്രനാളും ഭക്തിപൂര്‍വ്വം പൂജ നടത്തിയിട്ടും കിട്ടാത്ത ഭാഗ്യം തന്റെ ആശ്രിതനു ലഭിച്ചത് അവന്റെ നിഷ്‌കാമ ഭക്തി മൂലമാണെന്ന് തിരിച്ചറിഞ്ഞ യജമാനന്‍ ചാത്തന്റെ മുന്നില്‍ സാഷ്ടാംഗം നമിച്ച് ചാത്തനെ തന്റെ ഗുരുവായി വരിച്ച് അവിടെത്തന്നെ തപസ്സു ചെയ്തു. ആ മഹിഷത്തിന്റെ കൊമ്പുകളുടെ അഗ്രം അവസാനമായി കൊണ്ട സ്ഥലമാണ് ഇന്ന് ഓച്ചിറയില്‍ കിഴക്കും പടിഞ്ഞാറുമായി നിലകൊള്ളുന്ന ആല്‍ത്തറകള്‍.

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

Kerala

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

New Release

സമരസ” ഒക്ടോബർ 9-ന്.

പുതിയ വാര്‍ത്തകള്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിക്കും

വേരുകളിലേക്ക് മടങ്ങുന്ന ലാഹോർ

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം

മാധവനിവാസിലെ മഹാ തപസ്വി

‘പൊന്നു മോനേ .. എങ്ങനെ കൊണ്ടു നടന്നതാണിവനെ ‘ …; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിനരികിൽ പൊട്ടിക്കരഞ്ഞ് നാടും , നാട്ടാരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.