തിരുവനന്തപുരം: തിരുവനന്തപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആരഭിച്ച സര്‍ഗോത്സവം സമാപിച്ചു. സമാപന സമ്മേളനം ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് കൗണ്‍സില്‍ പ്രസിഡന്റ് കെ ശ്രീകുമാര്‍ അധ്യക്ഷനായി. എം എന്‍ ശാരദാമ്മ, ജി ശ്രീകണ്ഠന്‍, പി.ഗിരിജബായി, ജി രാധാകൃഷ്ണന്‍, റഷീദ്, ജോസഫ് രാജന്‍ എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് ഡോ.ഓണക്കൂര്‍ സമ്മാനങ്ങള്‍ നല്‍കി. 47 പോയിന്റ് നേടി തോന്നയ്‌ക്കല്‍ സാംസ്‌കാരിക സമിതി ഗ്രന്ഥശാല ഒന്നാം സ്ഥാനവും 26 പോയിന്റ് നേടി കുളത്തൂര്‍ ശ്രീനാരായണ സമാധിസ്മാരക ഗ്രന്ഥശാല രണ്ടാം സ്ഥാനവും നേടി.
















