Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കരിപ്പുകയും കരിമഷിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2017, 05:54 pm IST
inVaradyam

ബിരുദപഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ സ്റ്റാര്‍ട്ട് അപ്പ് വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതില്‍ തെല്ലും പുതുമയില്ല. സ്വന്തമായി നാല് കാശുണ്ടാക്കണമെന്ന ലക്ഷ്യമാണതിനു പിന്നില്‍. അനിരുദ്ധ്, നിഖില്‍, നിതേഷ് എന്നീ കൂട്ടുകാര്‍ ബാംഗ്ലൂരില്‍ ഒരു സ്റ്റാര്‍ട്ട് അപ് തുടങ്ങിയതും അങ്ങനെതന്നെ. അതിനുപിന്നില്‍ മഹത്തായ ഒരു ആശയംകൂടി ഉണ്ടായിരുന്നുവെന്നുമാത്രം- മാരകമായ അന്തരീക്ഷ മലിനീകരണത്തില്‍നിന്ന് ഭൂമിയെ രക്ഷിക്കാന്‍ തങ്ങളുടെ എളിയ സഹായം.

അതിനവര്‍ കണ്ടെത്തിയ മാര്‍ഗമിതാണ്- അന്തരീക്ഷത്തിലെ കരിയും പൊടിയും കാര്‍ബണ്‍ മാലിന്യങ്ങളും വലിച്ചെടുത്ത് ശുദ്ധീകരണം നടത്തുക; ഒപ്പം ആ മാലിന്യം കൊണ്ട് കാര്‍ബണ്‍ മഷികളും ചായങ്ങളും നിര്‍മ്മിക്കുക. അങ്ങനെ ലോകത്താദ്യമായി മാലിന്യം നിറഞ്ഞ അന്തരീക്ഷത്തില്‍നിന്ന് പെയിന്റുകളും മറ്റ് ചായങ്ങളുമുണ്ടാക്കുന്ന സാങ്കേതികവിദ്യ ജന്മമെടുത്തു. പ്രസിദ്ധരായ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മീഡിയ ലാബില്‍നിന്ന് ബിരുദമെടുത്ത അനിരുദ്ധ് ശര്‍മ്മയായിരുന്നു അവരുടെ നായകന്‍. ഒപ്പം ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നിഖില്‍ കൗശിക്, കമ്പ്യൂട്ടര്‍ സയന്‍സ് വിദഗ്ധനായ നിരോഷ് കദ്യാന്‍ എന്നിവരും.

‘കാലാ ഇങ്ക്’ എന്ന ഉപകരണമാണ് മഷിയുണ്ടാക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ വായുവില്‍നിന്ന് സംഭരിക്കുന്നത്. കാര്‍, ബൈക്ക്, ഡീസല്‍ ജനറേറ്റര്‍ തുടങ്ങിയവയുടെ പുകക്കുഴലില്‍ ഈ ഉപകരണം ഘടിപ്പിക്കും. ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ നേരത്തെ പുക ലഭിച്ചാല്‍ ഒരു ഔണ്‍സ് മഷി നിര്‍മ്മിക്കാനുള്ള വസ്തുക്കള്‍ റെഡി. ജ്വലനം പൂര്‍ത്തിയാവാത്ത ഫോസില്‍ ഇന്ധനങ്ങളാണ് ‘കാലാ ഇങ്ക്’ പ്രധാനമായും ശേഖരിക്കുന്നത്. അവയിലെ ഘനലോഹങ്ങളും മാരകമായ രാസവിഷങ്ങളും അരിച്ചുമാറ്റുകയാണ് അടുത്ത ഘട്ടം. തുടര്‍ന്ന് കാര്‍ബണ്‍ പിഗ്‌മെന്റ് ശുദ്ധീകരിച്ചെടുക്കും. ഇതോടെ ബംഗളൂരുവിലെ ഗ്രാവികി ലാബില്‍ മാലിന്യമഷി ജനിച്ചുകഴിഞ്ഞു.

മാര്‍ക്കറുകള്‍, സ്‌ക്രീന്‍പ്രിന്റിംഗ് മഷി, ടി-ഷര്‍ട്ടുകളിലെ ചിത്രീകരണത്തിനുവേണ്ട ചായം തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം ഉപയോഗിക്കാവുന്ന മഷിയാണ് ഗ്രാവികിയില്‍ നിര്‍മ്മിക്കുന്നത്. ഈ ചായം ഏറെ മേന്മയുറ്റതാണെന്ന് ശാസ്ത്രജ്ഞരും പറയുന്നു. സുരക്ഷിതം, ഗുണമേന്മയുള്ളത്, ജലപ്രതിരോധശേഷിയുള്ളത് എന്നിങ്ങനെയാണ് ‘എയര്‍ ഇങ്കി’ (വായുമഷി) ന്റെ വിശേഷണങ്ങള്‍. ലോകപ്രസിദ്ധ ശാസ്ത്രമാസികയായ ‘നാഷണല്‍ ജിയോഗ്രഫിക്കും’ ഈ മഷിയെ പ്രകീര്‍ത്തിക്കുന്നു. സാധാരണ കരിമഷികള്‍ അന്തരീക്ഷത്തിന് ഹാനിയുണ്ടാക്കുന്ന ഫോസില്‍ ഇന്ധനങ്ങള്‍ കത്തിച്ചുണ്ടാക്കുമ്പോള്‍ ബംഗളൂരുവിലെ ‘എയര്‍ ഇങ്ക്’, ഫോസില്‍ ഇന്ധനം വരുത്തിവയ്‌ക്കുന്ന വിനകള്‍ ചെറുക്കുന്നു; ഒപ്പം അവയെ സംസ്‌കരിച്ച് മനുഷ്യന് ഉപകാരമുള്ള പദാര്‍ത്ഥമാക്കി മാറ്റുകയും ചെയ്യുന്നു. കഴിഞ്ഞ 12 മാസങ്ങള്‍കൊണ്ട് ഗ്രാവികി കമ്പനി 1000 ലിറ്റര്‍ ചായമാണ് ആകാശത്തുനിന്ന് വീശിപ്പിടിച്ച് നിര്‍മ്മിച്ചത്.

വായുമലിനീകരണം മൂലം പ്രതിവര്‍ഷം 10 ലക്ഷം മരണങ്ങള്‍ സംഭവിക്കുന്ന ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ ആശാവഹമാണ് ‘എയര്‍ ഇങ്ക്.’ ഈ ഉപകരണം വ്യാപകമാവുകയും അതിന് പേറ്റന്റ് ലഭിക്കുകയും ചെയ്യുന്നതോടെ ബംഗളൂരുപോലുള്ള മാലിന്യനഗരങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ ലഭിക്കുമെന്നതിന് തര്‍ക്കമില്ല. അതിന് തെളിവാണ് മലിനീകരണംമൂലം പൊറുതിമുട്ടുന്ന ദല്‍ഹിയില്‍ നിന്ന് ലഭിക്കുന്ന മറ്റൊരു സദ്‌വാര്‍ത്ത. അവിടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് പുറത്തിറങ്ങിയ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ഇതുപോലൊരു സ്റ്റാര്‍ട്ട് അപ് സംരംഭം തുടങ്ങിയിരിക്കുന്നു. ഡീസല്‍ ജനറേറ്ററുകളുടെ മാലിന്യപ്പുക പിടിച്ചെടുക്കാന്‍ അവരുമൊരു യന്ത്രസംവിധാനം രൂപപ്പെടുത്തി. പേര് ‘ചാര്‍.’ (രവമസൃ). നാഷണല്‍ കാപ്പിറ്റല്‍ റീജിയനിലെ അന്തരീക്ഷ മാലിന്യമപ്പാടെ പിടിച്ചെടുത്ത് വിവിധതരം മഷികള്‍ നിര്‍മ്മിക്കുകയാണവരുടെ ലക്ഷ്യം.

വാല്‍ക്കഷണം: വായുവിലെ പൊടിപടല മാലിന്യക്കണക്കില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്ത പരമാവധി മാലിന്യപരിധിയുടെ ഏഴിരട്ടിയിലധികമാണ് ഈ രാജ്യങ്ങളിലെ അന്തരീക്ഷ മലിനീകരണം. ഫലം ശ്വാസകോശ രോഗങ്ങള്‍, ശ്വാസകോശ കാന്‍സര്‍, ശ്വസനതടസം, ഹൃദയരോഗങ്ങള്‍ തുടങ്ങിയവ!

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

India

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.