തിരുവനന്തപുരം: സിവില്‍ സര്‍വ്വീസില്‍ സ്ഥലം മാറ്റവും അധിക ചുമതലയും നല്‍കി ഉത്തരവിറങ്ങി. എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് അസാപ് സിഇഒയുടെ അധികച്ചുമതല നല്‍കിയപ്പോള്‍ കെഎസ്ആര്‍ടിസി എംഡി രാജമാണിക്യത്തിനെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ ചുമതലയില്‍നിന്ന് ഒഴിവാക്കി.
ജി. കമലവര്‍ധനറാവുവിനെ–പിഡബ്ലുഡി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും സഞ്ചീവ് കൗശികിന് പ്ലാനിങ് ആന്റ് എക്കണോമിക് അഫയേഴ്‌സിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും നിയമിച്ചു. ജിഎഡി സെക്രട്ടറി വിശ്വനാഥ് സിന്‍ഹയ്‌ക്ക് പി ആന്റ് ആര്‍ഡി, ട്രാന്‍സ്‌പോര്‍ട്ട്, ഏവിയേഷന്‍ എന്നിവയുടെ അധികച്ചുമതല കൂടി നല്‍കി.–ഡോ. ശര്‍മിള മേരി ജോസഫിനെ ഫിനാന്‍സ് എക്‌പെന്‍ഡിച്ചര്‍ സെക്രട്ടറിയായി നിയമിച്ചു. സഹകരണം സ്‌പെഷ്യല്‍ സെക്രട്ടറി വേണുഗോപാലിനെ പ്ലാനിങ് ബോര്‍ഡ് മെബര്‍ സെക്രട്ടറിയുടെ അധികച്ചുമതല–കൂടി നല്‍കി.
ബിജു പ്രഭാകറിനെ പൊതുമരാമത്ത് വകുപ്പില്‍ നിന്നുമാറ്റി സോഷ്യല്‍ ജസ്റ്റിസ് –സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു. ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി സി.എ.ലതയ്‌ക്ക് രജിസ്‌ട്രേഷന്റെ അധികച്ചുമതലകൂടി നല്‍കി കെ.രാമചന്ദ്രനെ–റൂറല്‍ ഡെവലെപ്‌മെന്റ് കമ്മിഷണറായും നിയമിച്ചു
















