തൊടുപുഴ: തൊടുപുഴ പോലീസ് സ്റ്റേഷനു മുന്നില്‍ പോലീസുകാരനെ എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചു. ജോസ് എന്ന പോലീസുകാരനെയാണ് കൈയേറ്റം ചെയ്തത്. സംഭവത്തില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ശരത് എം.എസ്, പ്രവര്‍ത്തകരായ ബാദുഷ, അലന്‍, ആല്‍ബിന്‍ ജോയി, അമല്‍ കൃഷ്ണ, പത്മകുമാര്‍, ജിതിന്‍ ബാബു, ഷാല്‍ബിന്‍ എന്നിവരുള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ തൊടുപുഴ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇവര്‍ ഒളിവിലാണ്.
ബുധനാഴ്ച വൈകിട്ട് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നാട്ടുകാരുമായി എസ്എഫ്‌ഐക്കാര്‍ വാക്കേറ്റമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് പോലീസ് എത്തി നാട്ടുകാരെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവരെ ആക്രമിക്കാന്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ശരത്തിന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘം സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി.
കസ്റ്റഡിയിലുള്ളവരുടെ ബന്ധുക്കള്‍ സ്റ്റേഷനു സമീപമെത്തിയപ്പോള്‍ എസ്എഫ്‌ഐക്കാര്‍ അവരെ ആക്രമിച്ചു. ബഹളം കേട്ട് എത്തിയ പോലീസുകാരനെ എസ്എഫ്‌ഐക്കാര്‍ കൈയേറ്റം ചെയ്തു. തുര്‍ടന്ന് അക്രമികള്‍ രക്ഷപ്പെട്ടു. ഈ സംഭവം തൊടുപുഴ നഗരസഭയുടെ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ പുറത്തായതോടെ പോലീസ് കേസെടുത്തു.
















