അടിമാലി: ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ കല്ലാര്‍കുട്ടിയിലെ അപകട മേഖലയിലൂടെ ടോറസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ചീറിപ്പായുന്നു. ഒരു ടോറസ് വണ്ടിയില്‍ മൂന്ന് ടിപ്പറില്‍ കൊള്ളുന്ന കല്ലും, മെറ്റലും ഉള്‍പ്പെടെ 600 ടണ്ണോളം ഭാരമാണ് കയറ്റുന്നത്. പാതയോരം ഇടിഞ്ഞ് ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് കടന്ന് പോകാവുന്ന രീതിയിലായിടത്താണ് ലംഘനം.
തുടര്‍ച്ചയായി മഴ പെയ്തുകൊണ്ടിരിക്കെ ഏത് നിമിഷവും വീണ്ടും മണ്ണിടിഞ്ഞ് അപകടമുണ്ടാകാന്‍ സാധ്യത ഉള്ളതിനാലാണ് ഭാരവണ്ടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. അധികൃതരുടെ അനാസ്ഥമൂലം നിര്‍ദ്ദേശം താളം തെറ്റുകയാണ്. ഭാരവാഹനങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ റോഡ് സുരക്ഷയ്‌ക്കായി വാഹനങ്ങള്‍ തടയാനാണ് സര്‍വകക്ഷി യോഗത്തിന്റെ തീരുമാനം.
















