തിരുവനന്തപുരം: വിളപ്പില്‍ പഞ്ചായത്തില്‍ കേരള ശാസ്ത്രസാങ്കേതിക സര്‍വകലാശാല ആസ്ഥാനം ആരംഭിക്കുന്നതിനുള്ള നടപടി തുടങ്ങി. ഇത് സംബന്ധിച്ച് പഠിക്കാന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ കുഞ്ചറിയ പി. തോമസ്, രജിസ്ട്രാര്‍ പത്മകുമാര്‍ എന്നിവരുള്‍പ്പെട്ട ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി.
സ്വന്തമായി ആസ്ഥാനമന്ദിരമില്ലാത്ത സര്‍വകലാശാലയ്‌ക്ക് ആസ്ഥാനം സ്ഥാപിക്കാന്‍ വിളപ്പില്‍ പഞ്ചായത്ത് അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനായി ചവര്‍ ഫാക്ടറി നിലനിന്നിരുന്ന ഭൂമി നഗരസഭയില്‍ നിന്ന് ഏറ്റെടുക്കാനും തീരുമാനമായി. എന്നാല്‍ ഈ ഭൂമിയില്‍ സര്‍വകലാശാല വരുന്നതിനോട് ചില ഉന്നതര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്ന് പഞ്ചായത്ത് മറ്റൊരു ഭൂമി കണ്ടെത്തി നല്‍കി.
കഴിഞ്ഞ ഫെബ്രുവരിയില്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. മന്ത്രി െ്രപ്രാഫ. സി. രവീന്ദ്രനാഥും ഐ.ബി. സതീഷ് എംഎല്‍എയും സര്‍വകലാശാല ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ശാസ്ത്രസാങ്കേതിക സര്‍വകലാശാല ആസ്ഥാനം വിളപ്പില്‍ശാലയില്‍ സ്ഥാപിക്കാന്‍ ധാരണയായത്. ഇതിനുവേണ്ട നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
വിളപ്പില്‍ശാലയില്‍ ആസ്ഥാനം സ്ഥാപിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാന്‍ സര്‍വകലാശാലയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ മുന്നോടിയായാണ് ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദര്‍ശിച്ചത്. ഒരിക്കല്‍ മാലിന്യങ്ങളുടെ നാടെന്ന ദുഷ്‌പ്പേര് ചുമന്നിരുന്ന വിളപ്പില്‍ശാല ഇനി എ.പി.ജെ. അബ്ദുള്‍കലാം ശാസ്ത്രസാങ്കേതിക സര്‍വകലാശാല ആസ്ഥാനം എന്നറിയപ്പെടുന്നതിലുള്ള സന്തോഷത്തിലാണ് പ്രദേശവാസികള്‍.
ഡോ എ.പി.ജെ. അബ്ദുള്‍ കലാം ശാസ്ത്രസാങ്കേതിക സര്‍വകലാശാല ആസ്ഥാനം സ്ഥാപിക്കുന്നതിനായി വിദഗ്ധസംഘം വിളപ്പില്‍ശാലയിലെ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍
















