Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

തട്ടിപ്പ് സംഘത്തെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 01:04 pm IST
inKollam

പാരിപ്പള്ളി: എറണാകുളം സ്വദേശിയായ വ്യവസായിയെ കബളിപ്പിച്ചു 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ അറസ്റ്റു ചെയ്ത് റിമാന്‍ഡി ലായ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇവര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനുമാണ് പോലീസിന്റെ നീക്കം.

പാരിപ്പള്ളി സ്വദേശിയായ പ്രവാസി വ്യവസായിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്തതിന് തഴുത്തല ഇബി മന്‍സിലില്‍ ഇബി ഇബ്രാഹീം എന്ന നിയ (32), മാവേലിക്കരയില്‍ താമസിക്കുന്ന കിളിമാനൂര്‍ അലവക്കോട് പാപ്പല പുത്തന്‍ വീട്ടില്‍ വി.ജി. വിദ്യ (25), വര്‍ക്കല ഇടവ വെണ്‍കുളം ജിജിഎന്‍ മന്ദിരത്തില്‍ വിജയകുമാര്‍ (58) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

വിശദമായ ചോദ്യം ചെയ്യലിലൂടെ തട്ടിപ്പിനിരയായവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. അതിനായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ ഇന്നലെ വൈകുന്നേരം പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.

കേസിലെ മൂന്നാം പ്രതിയായ വിജയകുമാര്‍ പറവൂര്‍ പെണ്‍വാണിഭക്കേസില്‍ പ്രതിയാണെന്ന് അന്വേഷണസംഘം കണ്ടെത്തി. പറവൂര്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ 2011ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ നാലാംപ്രതിയാണ്. ജനതാ വിജയന്‍ എന്ന ഇയാള്‍ പിടിക്കപ്പെടുമ്പോള്‍ തിരിച്ചറിയാതിരിക്കാന്‍ വാടകവീടിന്റെ വിലാസമാണ് പോലീസിന് നല്‍കിയത്.

സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് കണ്ടെത്തിയത്. ഒരു കേസില്‍ അഞ്ചു വര്‍ഷം തടവും 25,000 രൂപ പിഴയും മറ്റൊരു കേസില്‍ ഏഴു വര്‍ഷം തടവും 50000 രൂപ പിഴയും ലഭിച്ച ഇയാളെ വര്‍ക്കലയിലെ റിസോര്‍ട്ടില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അഞ്ചും ഏഴും വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘം കോടികളുടെ തട്ടിപ്പു നടത്തിയതായാണു സൂചന. കസ്റ്റഡിയിലെ ചോദ്യം ചെയ്യലിലും ഇബി നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ്പ് വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കുന്നതിലൂടെയും തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

ആള്‍മാറാട്ടം പണം തട്ടിയെടുക്കല്‍ തുടങ്ങിയ വിവിധ കേസുകളില്‍ പ്രതിയായ ഇബിക്കെതിരെ കാപ്പാ നിയമം ചുമത്തി ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ജയിലില്‍ അടയ്‌ക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിന് സിറ്റി പോലീസ് കമ്മീഷണര്‍ അജിത ബീഗം നിര്‍ദ്ദേശം നല്‍കി. ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദ്ദ്, പരവൂര്‍ സിഐ: എസ് ഷെരീഫ്, പാരിപ്പള്ളി എസ്‌ഐ: രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

പുതിയ വാര്‍ത്തകള്‍

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.