ചെര്‍പ്പുളശ്ശേരി:നഗരസഭയിലെ റോഡുകള്‍ ഉടന്‍ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എലിയപ്പെറ്റയില് പ്രകടനവും,ശയനപ്രദക്ഷിണവും നടത്തി.
മുനിസിപ്പാലിറ്റിയും, സംസ്ഥാനസര്‍ക്കാരും, എംഎല്‍എയും ജനങ്ങളെ ദുരിതത്തിലാക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും ശാസ്ത്രീയമായ രീതിയില്‍ ദീര്‍ഘവീക്ഷണത്തോടെ റോഡുകളുടെ നിര്‍മ്മാണം നടത്തണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു.
പ്രതിഷേധസമരം ബിജെപി ജില്ലാസെക്രട്ടറി കെ.രാജു ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മുനിസിപ്പല്‍ പ്രസിഡന്റ് വിപിന്‍ കാറല്‍മണ്ണ അധ്യക്ഷത വഹിച്ചു.
ജന.സെക്ര.പ്രദീപ്കുമാര്‍ കുറ്റിക്കോട്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി കെ.ധനൂഷ്, ജയനാരായണന്‍, സുദേവ്, സജീവ്, സുധീഷ്, കെ.ഹരിദാസ്, ജയപ്രകാശ്, കൃഷ്ണകുമാര്‍, സജീവ്കാറല്മണ്ണ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: