ഇടുക്കി: നവമാധ്യമങ്ങളിലെ പോലീസ് ഗ്രൂപ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്ഷേപിച്ച് വ്യാപക പോസ്റ്റുകള്‍. പോലീസുകാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സിം ഉപയോഗിച്ച് നടത്തുന്ന പ്രചാരണത്തിനെതിരെസംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഒരു നടപടിയും കൈക്കൊള്ളുന്നില്ല. ആക്ഷന്‍ ഹീറോ, ഡിഎച്ച്ക്യു, കോട്ടയം പോലീസ് എന്നീ വാട്ട്്‌സ് ആപ്പ് ഗ്രൂപ്പുകളിലാണ് പ്രധാനമന്ത്രിയെ അവഹേളിച്ചുകൊണ്ടുള്ള പ്രചാരണങ്ങള്‍ ശക്തമായി നടക്കുന്നത്.
പ്രധാനമന്ത്രി മോദിക്കൊപ്പം ജപ്പാന്‍ പ്രധാന മന്ത്രി ഷിന്‍സോ ആബെയും ഭാര്യയും ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്ന ചിത്രമാണ് 9497911002 എന്ന ഫോണ്‍ നമ്പരില്‍ നിന്ന് ജോണി എന്ന പോലീസുകാരന്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.
ആഭ്യന്തരവകുപ്പ് നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പരിലാണ് പ്രധാനമന്ത്രിയെ അവഹേളിക്കുന്ന രീതിയിലുള്ള പോസ്റ്റ്. 949632545 എന്ന ഫോണ്‍ നമ്പരില്‍ നിന്നാണ് അജയകുമാര്‍ എന്ന പോലീസുകാരന്‍ പോസ്റ്റിട്ടിരിക്കുന്നത്.
ഭാരതത്തിന്റെ ദേശാടനക്കിളി എന്ന തലക്കെട്ടോടെയാണ് അവഹേളനം. പോലീസുകാരുടെ വാട്ട്്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ രാജ്യത്തെ ഭരണകൂടത്തെ ന്യായീകരിക്കാനാകാത്ത രീതിയില്‍ വിമര്‍ശിച്ചിട്ടും നടപടിയുണ്ടായില്ല.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേയ്‌സ് ബുക്കില്‍ പോസ്റ്റിട്ട പോലീസുകാരനെ സസ്‌പെന്റ് ചെയ്ത സംഭവം ഉണ്ടായിട്ടും പ്രധാനമന്ത്രിയെ ആക്ഷേപിച്ച സംഭവത്തില്‍ നടപടിയെടുക്കാത്തത് ദുരൂഹമാണ്.
















