തിരുവനന്തപുരം: ഹിന്ദുവിശ്വാസിയാണെന്ന് സത്യവാങ്മൂലം നല്‍കിയ സാഹചര്യത്തില്‍ ഡോ.കെ.ജെ. യേശുദാസിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രദര്‍ശനത്തിന് അനുമതി നല്‍കണമെന്ന് കേരള ക്ഷേത്ര സംരക്ഷണസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ സമിതിയുടെ അഭിപ്രായം സംബന്ധിച്ച കത്ത് പത്മനാഭസ്വാമി ക്ഷേത്ര ഭാരവാഹികള്‍ക്ക് നല്‍കിയിട്ടുണ്ട്. ക്ഷേത്ര വിശ്വാസികളായിട്ടുള്ളവരെയും ക്ഷേത്ര ആചാരങ്ങള്‍ പാലിക്കാന്‍ തയ്യാറായിട്ടുള്ളവരെയും ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കണമെന്നാണ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി.കെ. കുഞ്ഞും സംസ്ഥാന സമിതി അംഗം കെ.എസ്. വിജയനും ആവശ്യപ്പെട്ടത്.
















