തിരുവനന്തപുരം: മികവുറ്റ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള ഐഎസ്ഒ അംഗീകാരം സൈബര്‍ഡോമിന് ലഭിച്ചു. ഒരു നിയമനിര്‍വഹണ യൂണിറ്റിന് ഇന്ത്യയില്‍ ആദ്യമായാണ് ഈ അംഗീകാരം ലഭിക്കുന്നത്.
ഇന്ന് തിരുവനന്തപുരം ശ്രീമൂലം ക്ലബില്‍ നടക്കുന്ന സൈബര്‍ ഫെസ്റ്റ് 2017 പരിപാടിയോടനുബന്ധിച്ച് അംഗീകാര പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കുട്ടികളില്‍ സൈബര്‍ അവബോധം വളര്‍ത്തുന്നതിനുള്ള മൊബൈല്‍ ആപ്പ്, മൊബൈല്‍ഫോണ്‍ ഷോപ്പുകള്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കുമായി സൈബര്‍ഡോം വികസിപ്പിച്ചെടുത്ത വെബ് ആപ്ലിക്കേഷന്‍ എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
















