വടക്കഞ്ചേരി:ബസ് ഓടി തുടങ്ങിയ കാലം മുതലുള്ളതാണ് നഗരത്തിലെ ആരതി ഹോട്ടലിനു മുന്പിലെ ബസുകാത്ത് നില്‍പ്പ്.ഇവിടെ ബസു കാത്തു നില്ക്കാന് സ്ഥിരമായ സ്റ്റോപ്പില്ല.
ഒന്നുകില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഓട്ടോറിക്ഷകള്‍ക്ക് മുമ്പിലോ അല്ലെങ്കില്‍ അല്‍പ്പം മാറി വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിലോ നില്ക്കാം എന്നു വച്ചാല്‍ വ്യാപാരികള്‍ മുറുമുറുക്കും.
എന്നാല്‍ ഇതെല്ലാം ഒഴിവാക്കി നില്ക്കുന്നവരോ നടുറോഡിലും.കൈക്കുഞ്ഞുങ്ങളുമായി വരുന്ന സ്ത്രീകളും വയോധികരുമാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. സമീപത്ത് ഓട്ടോറിക്ഷ നിര്‍ത്തിയിടുന്നതും ബസു കാത്തു നില്‍ക്കുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പാലക്കാട്, ഗോവിന്ദാപുരം, മംഗലംഡാം, പുതുക്കോട് തുടങ്ങി വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ ഈ സ്റ്റോപ്പില്‍ ആളെ ഇറക്കിയും കയറ്റിയും വേണം പോവാന്‍.അതുകൊണ്ട് തന്നെ ഒരേ സമയം ഒന്നിലധികം ബസുകളാണ് മിക്കവാറും ഇവിടെ ഉണ്ടാവാറുള്ളത്. ഇതാകട്ടെ ഗതാഗതക്കുരുക്കിനും കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: