കറുകച്ചാല്‍: ദേവഗിരി കവലയ്‌ക്കടുത്ത് ഓട നികത്തി സ്വകാര്യ വ്യക്തികള്‍ വഴിയുണ്ടാക്കിയത് റോഡിന്റെ തകര്‍ച്ചയ്‌ക്കു കാരണമായതായി പരാതി. പരുത്തിമൂട്- കാളചന്ത റോഡിലെ ഓടയാണ് വഴി വെട്ടിയതിനെ തുടര്‍ന്ന് അടഞ്ഞത്. കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലത്തേക്ക് വാഹനം എത്തിക്കുന്നതിനാണ് ഓട അടച്ചത്.ഇതിന് പൊതുമരാമത്തു വകുപ്പിനും പങ്കുണ്ടെന്നും ദേവഗിരി വികസന സമിതി ആരോപിച്ചു.
ഓട അടഞ്ഞതും ഭാരവാഹനങ്ങള്‍ സഞ്ചരിക്കുന്നതുമാണ് റോഡിന്റെ തകര്‍ച്ചയ്‌ക്കു കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു.
ഓട അടഞ്ഞതോടെ ഒഴുകിയെത്തുന്ന വെള്ളം റോഡിലാകെ നിറഞ്ഞൊഴുകുകയാണ്.
ഇതു കാല്‍നടക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടാകുന്നു. ഭാരവാഹനങ്ങള്‍ കെട്ടിട നിര്‍മ്മാണ ഭാഗത്തേയ്‌ക്കു കയറ്റുന്നതു മൂലം റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു തകരാന്‍ സാധ്യതയുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വികസന സമിതി പ്രസിഡന്റ് സോബിച്ചന്‍ ഏബ്രഹാം സെക്രട്ടറി ഫിലിപ്പ് കെ. ഐസക് എന്നിവര്‍ അറിയിച്ചു.
















