Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അടപതിയന്‍കിഴങ്ങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2017, 08:00 pm IST
inSamskriti

ശാസ്ത്രീയനാമം: ഹോളോസ്റ്റെമ്മ അഡകൊഡിയന്‍

തമിഴ്: പാലൈയ്‌കീരൈ

സംസ്‌കൃതം: ജീവന്തി

എവിടെകാണാം: നല്ല ചൂടും മഴയും ഏല്‍ക്കുന്ന മണ്ണുള്ള എല്ലാസ്ഥലത്തും വനങ്ങളിലും ഈ വള്ളിചെടി കണ്ടു വരുന്നു. കേരളത്തില്‍ പ്രത്യേകിച്ച് തൃശ്ശൂര്‍ പാലക്കാട് ജില്ലകളില്‍ ഇതു റബ്ബര്‍ തോട്ടങ്ങളില്‍ വരെ കാണാം.

എങ്ങനെ പുനരുല്പ്പാദിപ്പിക്കാം: വള്ളി മുറിച്ചു നട്ടും കിഴങ്ങ് മുറിച്ചു നട്ടും ഇതു പുന:സൃഷ്ടിക്കാം.

ചില ഔഷധപ്രയോഗങ്ങള്‍: അടപതിയന്‍ക്കിഴങ്ങ് ബ്രഹ്മണീയമാണ് (ശരീരത്തെ തടിപ്പിക്കുന്നത്). ഓജസ്സും ശക്തിയും വര്‍ദ്ധിപ്പിക്കും. കണ്ണിനു ഹിതകരമാണ് അതുകൊണ്ടുതന്നെ ആധുനിക ശാസ്ത്ര വിധിയനുസരിച്ച് തീര്‍ച്ചയായും ഇതില്‍ വിറ്റാമിന്‍ എ ധാരാളം കാണേണ്ടതാണ്.

1) അടപതിയന്‍ക്കിഴങ്ങിന്റെ ഇല 10 ഗ്രാം വീതം പച്ചയായ നെയ്യില്‍ വറുത്ത് ദിവസേന കഴിക്കുന്നത് കണ്ണിന്റെ കാഴ്ചശക്തി കൂട്ടുകയും ഛുശേരമഹ ിലൃ്‌ല ക്ഷയിക്കുന്നതുമൂലമുണ്ടാകുന്ന എല്ലാദോഷവും മാറിക്കിട്ടും (90 ദിവസം സേവിക്കണം).

2) അടപതിയന്‍ക്കിഴങ്ങ് 10 ഗ്രാം വീതം പച്ചയ്‌ക്ക് പച്ചപ്പാലില്‍ അരച്ചു ദിവസവും രാവിലെ വെറും വയറ്റില്‍ സേവിക്കുന്നത് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുകയും ഛുശേരമഹ ിലൃ്‌ല ന്റെ ക്ഷയത്തെ ഇല്ലാതാക്കുകയും ചെയ്യും. (ദിവസേന രണ്ടു നേരം 60 ദിവസം).

3) അടപതിയന്‍ക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് 5ഗ്രാം വീതം 50 മില്ലി പാലില്‍ ദിവസേന സേവിക്കുന്നത് ശരീരക്ഷീണം മാറ്റി ശരീരബലം വര്‍ദ്ധിപ്പിക്കുകയും ശുക്ലക്ഷയം ഇല്ലാതാക്കുകയും ചെയ്യും.

4) മേല്‍പ്രയോഗം പ്രമേഹ രോഗികള്‍ക്കും ഹിതകരമാണ്.

5) പച്ച അടപതിയന്‍ക്കിഴങ്ങ് ചതച്ച് നീരെടുത്ത് സമം മുലപ്പാലും ചേര്‍ത്ത് കണ്ണിലെഴുതുന്നത് (കണ്ണില്‍ ഒഴിക്കുന്നത്) കണ്ണുകടി അഥവാ ചെങ്കണ്ണ് ശമിപ്പിക്കാന്‍ നല്ലതാണ്.

6) അടപതിയന്‍ക്കിഴങ്ങ്, ഞെരിഞ്ഞില്‍ ,ഇരട്ടി മധുരം, കുറുന്തോട്ടി വേര് ഇവ ഓരോന്നും 15ഗ്രാം വീതം ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം ശര്‍ക്കര മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിക്കുന്നത് (ഗര്‍ഭത്തിലെ ഒന്നാം മാസം മുതല്‍ ആറാം മാസം വരെ) ശ്രേഷ്ഠമായ ഗര്‍ഭരക്ഷാ ഔഷധമാണ്.

7) അടപതിയന്‍ക്കിഴങ്ങ്, പാല്‍മുതക്കിന്‍ക്കിഴങ്ങ,് തിപ്പലി, ജീരകം, ഉണക്കമഞ്ഞള്‍, നെല്ലിക്കാത്തൊണ്ട,് കൂവനൂറ്, ഉഴുന്നുപ്പരിപ്പ് ഇവ ഓരോന്നും 100 ഗ്രാം വീതം പൊടിച്ച് സമം ശര്‍ക്കര പാവുകാച്ചി അതില്‍ ഇളക്കി 200 മില്ലി നറുനെയ്യും 200 മില്ലി തേനും ചേര്‍ത്തിളക്കി ഒരു ഭരണിയില്‍ സൂക്ഷിക്കുക (ആറിയതിനു ശേഷമേ തേനും നെയ്യും ചേര്‍ക്കാവൂ). ദിവസം 15ഗ്രാം (രണ്ടുസ്പൂണ്‍) വീതം സേവിക്കുന്നത് ഏറ്റവും ശ്രേഷ്ഠമായ പ്രസവ രക്ഷയാകുന്നു. ഇപ്രകാരം സേവിക്കുന്ന സ്ത്രീയ്‌ക്ക് മുലപ്പാലിന് ഒരു ക്ഷാമവും ഉണ്ടാകില്ല. ഈ പാല്‍ കുടിക്കുന്ന കുഞ്ഞിന് നല്ല വിശപ്പും തൂക്കവും പ്രതിരോധ ശക്തിയുമുണ്ടാകും. ആധുനിക സ്ത്രീകള്‍ക്ക് യഥേഷ്ടം ആഹാരം ലഭിക്കുന്നു. കായികധ്വാനം തീരെയില്ല. ഗ്യാസടുപ്പും റെഡിമേയ്ഡ് പുട്ടുപ്പൊടിയും ദോശമാവും ഫുള്ളി ഓട്ടോമാറ്റിക് അലക്കുയന്ത്രവും വാക്വം ക്ലീനറും മിക്‌സിയും സ്‌കൂട്ടിയും മാരുതി 800 എല്ലാം കൂടിയായപ്പോള്‍ ശരീരം അനങ്ങുകയോ വിയര്‍ക്കുകയോ ഇല്ല. ഇവര്‍ക്ക് എന്തിനാണ് പ്രസവരക്ഷ. പഴയക്കാലത്ത് കടുത്ത കായികധ്വാനവും ഭക്ഷണക്ഷാമവും നേരിട്ടിരുന്നതിനാലും ഗര്‍ഭരക്ഷയില്ലാതിരുന്നതിനാലും പ്രസവ രക്ഷ ആവശ്യമായിരുന്നു. ഇന്ന് ഇരുമ്പിന്റേയും സ്വര്‍ണ്ണത്തിന്റെയും കാല്‍സ്യത്തിന്റേയും നേരിയ കുറവനുഭവപ്പെട്ടേക്കാം. അത് നെല്ലിക്കാ( ഇരുമ്പ്) മഞ്ഞള്‍( സ്വര്‍ണ്ണം) കുവനൂറ്, ഉഴുന്നുപ്പരിപ്പ് (കാല്‍സ്യം) പരിഹാരമാകും. കാല്‍സ്യത്തിന്റെ കുറവുകൊണ്ട് മുലപ്പാല്‍ കുറയുകയും ക്ഷീണം കൂടുകയും ചെയ്യും. ചോനട്ടു പുല്ല് (റാഗി) കാല്‍സ്യത്തിന്റെ മികച്ച കലവറയാണ്. കാല്‍സ്യം ഗുളികകളേക്കാള്‍ ശ്രേഷ്ഠമാണ് റാഗി. ഇത് പൊടിച്ച് നേര്‍ത്ത തുണിയില്‍ കിഴിക്കെട്ടി ശുദ്ധമായ പശുവിന്‍ പാലില്‍ കിഴിയിറക്കി ഞെക്കിപ്പിഴിഞ്ഞെടുത്ത് അല്പം നെയ്യും ശര്‍ക്കരയും ചേര്‍ത്ത് കുറുക്കി കഴിച്ചാല്‍ കാല്‍സ്യത്തിന്റെ കുറവ് പൂര്‍ണ്ണമായും നികത്താം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

World

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

Kerala

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

പുതിയ വാര്‍ത്തകള്‍

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.