Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും ആത്മമിത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2017, 08:23 pm IST
in Samskriti

സപ്തംബര്‍ 11 ന് ചട്ടമ്പിസ്വാമികളെക്കുറിച്ച് ജന്മഭൂമിയില്‍ വന്ന ലേഖനമാണ് ഈ കുറിപ്പിന് ആധാരം. ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുദേവനും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തെ ആ രണ്ട് മഹാത്മാക്കളും ജീവിച്ചിരുന്ന കാലം മുതല്‍ക്കുതന്നെ വിവാദങ്ങള്‍ ആരംഭിച്ചിട്ടുള്ളതാണ്. നിഷ്പക്ഷമതികളായ സജ്ജനങ്ങള്‍ അന്ന് അതൊരു ആത്മസാഹോദര്യ ബന്ധമായിട്ടാണ് വിലിയിരുത്തിപ്പോന്നിട്ടുള്ളത്.

ചട്ടമ്പിസ്വാമികളും ഗുരുദേവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എന്‍. ആര്‍. കൃഷ്ണന്‍ വക്കീല്‍ എം.എന്‍.സി. ഇങ്ങനെ പറയുന്നു. ‘അവര്‍ തമ്മില്‍ ആത്മമിത്രങ്ങളാണെന്ന് ഒരു കൂട്ടരും, അതല്ല ചട്ടമ്പിസ്വാമികളുടെ ശിഷ്യനാണ് ശ്രീനാരായണഗുരുദേവന്‍ എന്ന് വേറൊരു കൂട്ടരും അതല്ല ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യനാണ് ചട്ടമ്പിസ്വാമികള്‍ എന്ന് ഇനിയൊരു കൂട്ടരും അവര്‍ തമ്മില്‍ പരസ്പര ഗുരുശിഷ്യന്‍മാരാണെന്ന് ഇനിയൊരു കൂട്ടരും വാദിച്ചിരുന്നു’. (ശതാബ്ദി സ്മാരക ഗ്രന്ഥം 1954 കാണുക). ചട്ടമ്പിസ്വാമികളും ഗുരുദേവനും തമ്മില്‍ കാണുമ്പോള്‍ ചട്ടമ്പിസ്വാമികള്‍ക്ക് സംസ്‌കൃതത്തില്‍ നല്ല വശമില്ലായിരുന്നുവെന്നും സംസ്‌കൃതഭാഷയിലെ സംശയങ്ങള്‍ തീര്‍ത്ത് കൊടുത്ത് മാഘം തുടങ്ങിയ ഉപരിഗ്രന്ഥങ്ങള്‍ പഠിപ്പിച്ചത് ഗുരുദേവനാണെന്നും കൃഷ്ണന്‍ വക്കീല്‍ അഭിപ്രായപ്പെടുന്നു. ഈ വാദം ഉയര്‍ത്തി കാണിച്ച് ശ്രീനാരായണ ഗുരുദേവനിലാണ് ഗുരുപ്പട്ടമെന്ന് സ്ഥാപിക്കുവാന്‍ ഗുരുദേവ ശിഷ്യന്‍മാര്‍ ശ്രമിച്ചിട്ടില്ല. അവര്‍തമ്മില്‍ ആത്മമിത്രങ്ങളാണെന്ന സത്യമാണ് ശ്രീനാരായണ ശിഷ്യലോകം അംഗീകരിച്ചുപോരുന്നത്.

ലേഖനത്തിലെ ഗുരുശിഷ്യഭാഗം തെറ്റാണെന്ന് ആര്‍ക്കും മനസ്സിലാകും. കുറിപ്പില്‍ പറയുന്നത് ഗുരുവും സ്വാമികളും കണ്ടുമുട്ടിയത് വാമനപുരത്തിനടുത്തുള്ള അഃണിയൂര്‍ ക്ഷേത്രത്തില്‍ വെച്ചാണെന്ന്. അണിയൂര്‍ ക്ഷേത്രം വാമനപുരത്തല്ല ചെമ്പഴന്തിക്കടുത്താണ്. ഗുരുവും സ്വാമികളും കണ്ടുമുട്ടിയത് ഇരുവരുടേയും ആത്മമിത്രമായ പേട്ടയില്‍ പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യരുടെ ഭവനത്തില്‍ വച്ചാണെന്നത് ഗുരുദേവ ചരിത്രങ്ങളിലെല്ലാം കാണാം. അണിയൂര്‍ ക്ഷേത്രം ഒരു സവര്‍ണ്ണ ക്ഷേത്രമാണ്. ഐത്താചാരം നിലനിന്നിരുന്ന 135 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുദേവന്‍ സവര്‍ണ്ണ ക്ഷേത്രമായ അണിയൂര്‍ ക്ഷേത്രത്തില്‍ പോയി ചട്ടമ്പിസ്വാമികളെ കണ്ടു എന്നു പറയുന്നതിലെ വിരോധാഭാസവും നാം തിരിച്ചറിയേണ്ടതാണ്.

ഗുരുദേവന് ബാലസുബ്രഹ്മണ്യമന്ത്രം ഉപദേശിച്ചുകൊടുത്തത് തൈക്കാട്ട് അയ്യാവു സ്വാമിയാണെന്ന് അതിനു ദൃക്‌സാക്ഷിയായ അയ്യാവുസ്വാമികളുടെ പുത്രന്‍ ലോകനാഥപ്പണിക്കര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചട്ടമ്പിസ്വാമികളെ ഏഴ് വര്‍ഷം പരീക്ഷിച്ചതിന് ശേഷമാണ് ബാലസുബ്രഹ്മണ്യമന്ത്രം അയ്യാവുസ്വാമികള്‍ ഉപദേശിച്ചുകൊടുത്തതെന്നും ലോകനാഥപ്പണിക്കരുടെ കുറിപ്പില്‍ പറയുന്നു.

ചട്ടമ്പിസ്വാമിയും ഗുരുദേവനും കണ്ടുമുട്ടുമ്പോള്‍ രണ്ടു പേരും സാധകരാണ്. ചട്ടമ്പിസ്വാമി ഗുരുദേവനെ അയ്യാവു സ്വാമിയുടെ അടുക്കല്‍ യോഗവിദ്യാപരിശീലനത്തിന് കൂട്ടിക്കൊണ്ടുപോയി. പഠനം കഴിഞ്ഞ് ചട്ടമ്പിസ്വാമികള്‍ തമിഴ്‌നാട്ടിലെ സ്വാമിനാഥദേശികന്റെയടുത്തും മരുത്വാമലയിലെ ആത്മാനന്ദ സ്വാമികളുടെ അടുത്തും ഉപരിപഠനത്തിനായി പോയി. ഗുരുദേവനുമായി പരിചയപ്പെടുന്ന കാലത്ത് ചട്ടമ്പിസ്വാമികള്‍ സിദ്ധപുരുഷനായി കഴിഞ്ഞിരുന്നില്ല എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. പിന്നെ എങ്ങനെ ചട്ടമ്പിസ്വാമികള്‍ ഗുരുവിന് ഉപദേശം നല്‍കും. രണ്ട്‌പേരും തമ്മില്‍ രണ്ട് വയസ്സിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുളളൂവെന്നും നാം അറിയണം.

ചട്ടമ്പിസ്വാമികള്‍ക്കും ഗുരുദേവനും തമ്മില്‍ ആത്മമിത്രഭാവമേ ഉണ്ടായിരുന്നുള്ളൂവെന്ന് അവരുടെ ജീവിതം തന്നെ തെളിവ്. ചട്ടമ്പിസ്വാമി പിന്‍തുടര്‍ന്നത് ശ്രീശങ്കരന്റെ ദശനാമി സമുദായത്തിലെ തീര്‍ത്ഥ പരമ്പരയാണ്. ചട്ടമ്പിസ്വാമിയുടെ മുഴുവന്‍ പേര് വിദ്യാധിരാജ തീര്‍ത്ഥപാദ ചട്ടമ്പിസ്വാമി തിരുവടികള്‍ എന്നാണ്. പ്രധാന ശിഷ്യന്‍മാര്‍ നീലകണ്ഠതീര്‍ത്ഥരും തീര്‍ത്ഥപാദ പരമഹംസരും. എന്നാല്‍ നാരായണന്‍ നാരായണഗുരുവായതേയുള്ളൂ. തീര്‍ത്ഥപാദനായില്ല. ഗുരുശിഷ്യബന്ധം സര്‍വ്വസാധാരണമെന്ന വണ്ണം വിവേകാനന്ദസ്വാമികള്‍ ശ്രീരാമകൃഷ്ണമഠം സ്ഥാപിച്ച് വെളിപ്പെടുത്തി. ശിഷ്യന്‍മാര്‍ ഗുരുവിന്റെ പേരില്‍ മഠവും പ്രസ്ഥാനവും സ്ഥാപിക്കുന്നു.

ഗുരുദേവന്‍ ചട്ടമ്പിസ്വാമികളുടെ ശിഷ്യനായിരുന്നുവെങ്കില്‍ ശിവഗിരി മഠം, ശ്രീനാരായണ ധര്‍മ്മപരിപാലന യോഗവും ശ്രീനാരായണധര്‍മ്മസംഘവും സ്ഥാപിക്കുമായിരുന്നില്ല. മറിച്ച് ചട്ടമ്പിസ്വാമി മഠവും ഒരു ചട്ടമ്പിസ്വാമി പരമ്പരയും സ്ഥാപിക്കുമായിരുന്നു. മറിച്ച് ഗുരുദേവനെ കേന്ദ്രീകരിച്ചുള്ള ഒരു പരമ്പര രൂപപ്പെടുത്തുകയും ആ പരമ്പരയ്‌ക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കുകയുമാണ് ഗുരുദേവന്‍ ചെയ്തത്. ചട്ടമ്പിസ്വാമി ഗുരുദേവന്റെ ഗുരുവായിരുന്നുവെങ്കില്‍ അത് അവിടന്ന് ശിഷ്യന്‍മാര്‍ക്ക് ഉപദേശിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം
Kerala

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

Kerala

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം
Malappuram

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍
Malappuram

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍
Malappuram

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പുതിയ വാര്‍ത്തകള്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

വൈറല്‍ താരത്തിന്റെ നിയമവിരുദ്ധ വിവാഹം; എം.വി. ഗോവിന്ദനടക്കം 6 പേര്‍ക്കെതിരെ പോക്‌സോ കോടതിയില്‍ ഹര്‍ജി, തിങ്കളാഴ്ച പരിഗണിക്കും

ശിശുക്ഷേമ സമിതിയില്‍ ഗുരുതര വീഴ്ച; അമ്മത്തൊട്ടിലില്‍ എത്തിയ നവജാതശിശുവിനെ ജീവനക്കാര്‍ കണ്ടത് ആറ് മണിക്കൂറിന് ശേഷം

കെടിയുവിലെ അയോഗ്യനായ പരീക്ഷാ കണ്‍ട്രോളര്‍ക്ക് സംരക്ഷണമൊരുക്കി മന്ത്രി

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്: മിഥുന് സ്വര്‍ണം

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

ഗോകുലം കേരള-ഡിഎച്ച്എഫ്‌സി പോരാട്ടത്തില്‍ നിന്ന്‌

ഐഎഫ്എല്‍: ഗോകുലം കേരള വീണ്ടും തോറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.