മേടം: ഭാഗ്യ തടസങ്ങള്‍ നീങ്ങുകയാണ്. ഉപാസനാദി ഗുണങ്ങളുണ്ടാകാം. നിവര്‍ത്തി മാര്‍ഗങ്ങള്‍ തെളിയും. ആരോഗ്യം മെച്ചപ്പെടും. സഹായ മാര്‍ഗങ്ങളുണ്ടാകും. ചില അഭീഷ്ടങ്ങളുടെ പൂര്‍ത്തീകരണത്തിന് വഴി തെളിയുകയാണ്.
ഇടവം: വിവേക ശക്തി കുറയുന്നു. ആഹാരത്തിനു മുട്ടനുഭവപ്പെട്ടേക്കാം. കര്‍മ രംഗത്ത് നേട്ടങ്ങളുണ്ടാക്കാം. വിദ്യാഭ്യാസത്തിനു മെച്ചം. നഷ്ടങ്ങളെക്കുറിച്ച് ചിന്താധീനനാകും.
മിഥുനം: വിവേക ശക്തി വര്‍ധിക്കുന്നു. എന്നാല്‍ സന്താന സൗഖ്യം കുറയുന്നു. ദാമ്പത്യ രംഗം അനുകൂലം. ഭാഗ്യാഗമനത്തിനിടയുണ്ട്. അഭീഷ്ട സിദ്ധിക്ക് സാധ്യത ഉണരുന്നു.
കര്‍ക്കിടകം: ഈ വര്‍ഷം പൊതുവേ ഭാഗ്യദായകമാണ്. ഗൃഹ നിര്‍മാണാദി ഗുണഫലങ്ങള്‍ നേടാന്‍ സഹായകമാകും. വാഹനം വാങ്ങുന്നതിനും അനുകൂലം. ഉപാസനാ ഗുണം വര്‍ധിക്കും. പുണ്യ പ്രവര്‍ത്തികള്‍ ചെയ്യും. ശത്രുക്കള്‍ കൂടിയേക്കും.
ചിങ്ങം: സഹായ വഴികള്‍ തേടേണ്ടി വരും. മുറവിളി കൂട്ടേണ്ടി വരും. മന സുഖം കുറയും. പ്രധാന ഭക്ഷണത്തിനു പകരം ലഘു ഭക്ഷണത്തെ ആശ്രയിക്കേണ്ടി വരും.
കന്നി: വിദ്യാഭ്യാസ ഗുണമുണ്ടാകും. സാമ്പത്തിക നേട്ടം കൈവരിക്കും. ഗൃഹ നിര്മാണാദികള്ക്ക് ഉചിതം. വാഹന കാര്യത്തിനും ഉത്തമം. ദാമ്പത്യ ജീവിതത്തിന് സഹായകരം. കര്‍മ രംഗത്ത് ഗുണകരം.
തുലാം: ആരോഗ്യത്തിന് മെച്ചം. നഷ്ടങ്ങള്‍ കുറയും. ദാമ്പത്യത്തിന് പോഷകം. ഉപാസനാ ഗുണവും നേടാനാകും. മന സുഖമുണ്ടാകും. സന്താന കാര്യത്തിലും ഗുണകരം.
വൃശ്ചികം: ധനനഷ്ടങ്ങള്‍ കൂടി നില്ക്കും. വില്പന കാര്യങ്ങള്‍ക്ക് ഗുണകരം. മന സുഖം കുറയും. സന്താന അരിഷ്ടതകള് കൂടും. രോഗങ്ങള്‍ക്ക് ആശ്വാസം കിട്ടും.
ധനു: പൊതുവേ എല്ലാ കാര്യത്തിലും അനുകൂലം. ആഗ്രഹിച്ച കാര്യങ്ങളെല്ലാം തന്നെ ഗുണകരമാകുന്ന മാറ്റമാണ്. മെച്ചപ്പെട്ട ആരോഗ്യം. മനസ്ഥൈര്യം, ദാമ്പത്യം, ഇത്യാദികള്‍ക്കും ഗൃഹ നിര്‍മാണാദി കാര്യങ്ങള്‍ക്കും അനുകൂലം. എന്നാല്‍ സന്താന അരിഷ്ടത ചെറിയ പ്രശ്നങ്ങളുണ്ടാക്കും.
മകരം: കര്‍മ രംഗത്ത് ഗുണകരം. ഗൃഹ സുഖവും വാഹന സുഖവുമുണ്ടാകും. പുതിയ ഗൃഹ നിര്‍മാണത്തിനും ഭൂമി കാര്യത്തിനും അനുകൂലം. വിദ്യാഭ്യാസം ഗുണം ചെയ്യും. സാമ്പത്തിക നേട്ടം കൈവരിക്കാനാകും. ഗുരുതാപം അകലുന്നു.
കുംഭം: ഗുരുക്കന്മാരുടെ താപമുണ്ടാകാതെ നോക്കണം. മറ്റു കാര്യങ്ങളില്‍ പൊതുവേ അനുകൂലം. ഭൂമി കാര്യം, ഗൃഹ കാര്യം, ഉപാസന, ധാര്‍മിക പ്രവര്‍ത്തനങ്ങള്‍, മനസ്ഥൈര്യം, ശരീര സുഖം ഇവക്കെല്ലാം ഗുണകരം.
മീനം: ഗുരുതാപത്തെ കരുതിയിരിക്കണം. സാമ്പത്തിക രംഗം തൃപ്തികരം. വിദ്യാഭ്യാസത്തില്‍ വിജയം. ഗൃഹ കാര്യങ്ങള്‍ക്ക് അനുകൂലം. വില്പന കാര്യങ്ങളിലും വിജയ സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: