കോഴിക്കോട്: പുലിമുരുകന് സിനിമയിലെ രംഗങ്ങളില്‍, രസകരമായ കളികളില്‍, അവര്‍ മുഴുകി. ലുക്കീമിയ ബാധിതരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സി 4 , സിസിസിഐ എന്ന സംഘടനയും റാവീസ് ഹോട്ടലും ചേര്‍ന്ന് സംഘടിപ്പിച്ച സ്നേഹക്കൂടാരം സംഗമത്തില്‍ പങ്കെടുത്ത കുട്ടികള്‍ രോഗബാധയുടെ അവശതകളില്‍ നിന്ന് മോചിതരായി സന്തോഷം പങ്കിട്ടു. മൂന്നു വര്‍ഷ ത്തെ ചികിത്സക്ക് ശേഷമുള്ള കുട്ടികളാണ് കുടുംബസമേതം സംഗമത്തില്‍ പങ്കെടുത്തത്. 25 കുട്ടികളും അമ്മമാരും സംഗമത്തില്‍ പങ്കെടുത്തു.
പുലിമുരുകന് സിനിമാ പ്രദര്‍ശനം കൂടാതെ വിവിധയിനം കളികളും രുചികരമായ ഭക്ഷണവും ഹോട്ടല്‍ റാവിസ് അവര്‍ക്കായി ഒരുക്കി.
ഹോട്ടല്റാവിസ് ജനറല്‍ മാനേജര്‍ അജിത്ത് നായര്‍, ചീഫ് എഞ്ചിനിയര്‍ രമേഷ്, എച്ച്.ആര്. മാനേജര്‍ രോഷ്നി, ഡോ. ഇന്ദിര, ദീപ അജിത്ത്, കെ.വി. സുലേഖ, റുക ്സാന നവാസ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: