ഇടുക്കി: കുമളി എക്സൈസ് ചെക്പോസ്റ്റില്‍ കഞ്ചാവുമായി അഞ്ചംഗസംഘം പിടിയില്‍.
കാറില്‍ കടത്തുകയായിരുന്ന 300 ഗ്രാം കഞ്ചാവാണ് ഇന്നലെ വൈകിട്ട് 4 മണിയോടുകൂടി പിടികൂടിയത്. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി ഷഹീര്‍(27), ഇരിങ്ങാലക്കുട തടിയൂര്‍ സ്വദേശികളായ രാഹുല്‍(23), രാമചന്ദ്രന്(25), ഫൈസല്‍(24), ആസിഫ്(25) എന്നിവരാണ് പിടിയിലായത്. കാറിന്റെ ബോണറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
കമ്പത്ത് നിന്നും വാങ്ങിയ കഞ്ചാവ് സ്വന്തം ഉപയോഗത്തിനായി കടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. കുമളി എക്സൈസ് ചെക്ക്പോസ്റ്റിലെ ഇന്‍സ്പെക്ടര്‍ കലാമുദ്ദീന്‍, ഉദ്യോഗസ്ഥരായ ഷാഫി അരവിന്ദാക്ഷ്, രാജേഷ് കുമാര്‍, സുരേന്ദ്രന് എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു അഞ്ചംഗ സംഘം
പ്രതികരിക്കാൻ ഇവിടെ എഴുതുക: