കോട്ടയം: തോടുകളും നീര്‍ച്ചാലുകളും ആറുകളുടെ കൈവഴികളും പുന:സ്ഥാപിക്കാന്‍ ഒരു ജനകീയ മുന്നേറ്റത്തിന് തുടക്കമാകുന്നു.
നിറഞ്ഞൊഴുകിയിരുന്ന തോടുകളുടെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള തീവ്രപരിശ്രമത്തിന്റെ തുടക്കം.നഗരത്തിന് സമീപമുള്ള ഏതാണ്ട് പതിനഞ്ചു തോടുകളാണ് ആദ്യ ഘട്ടത്തില്‍ പുന:സ്ഥാപിക്കുന്നത്.ഇന്ന് മുതല്‍ പ്രവര്‍ത്തനവുമായി ജനകീയ കൂട്ടായ്മ ഒന്നിക്കും. മീനച്ചിലാര്‍,മീനന്തറയാര്‍,കൊടൂരാര്‍,വെള്ളൂര്‍ തോട്,കാക്കത്തോട്,ഒറവയ്ക്കല്‍ തോട്,ചെട്ടിത്തോട്,കഞ്ഞിക്കുഴി തോട്,നീറിക്കാട് തോട്,വടവാതൂര്‍ തോട് എന്നി തോടുകളെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തോട്ടിലെ കൈയ്യേറ്റം ഒഴിപ്പിച്ചു മാലിന്യ മുക്തമാകുന്നതോടെ ഒട്ടേറെ പാടശേഖരങ്ങള്‍ക്ക് കൃഷി ഇറക്കാന്‍ കഴിയും.ഈ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമാകും.പ്രധാനപ്പെട്ട പതിനാലു പാടശേഖരങ്ങള്‍ക്ക് ഇതിന്റെ ഗുണം കിട്ടും.ഇതില്‍ പല തോടുകളും പണ്ട് ജലഗതാഗതത്തിനും ചരക്കു നീക്കത്തിനും ഉപയോഗിച്ചിരുന്നതാണ്. ജനകീയ സംരംഭങ്ങള്‍ക്ക് പുറമേ കൃഷി വകുപ്പും ഇറിഗേഷന്‍ വകുപ്പും ഇതില്‍ പങ്കാളികളാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: