തലയോലപ്പറമ്പ് : തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ 25-ാമത് ഭ്രാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ 8.30 മുതല്‍ വിദ്യാഗോപാലമന്ത്രാര്‍ച്ചന നടക്കും. 11്ന് രാവിലെ 7 ന് സര്‍വ്വൈശ്വര്യപൂജയും 12ന് വെകിട്ട് 4.00 ന് അവഭൃഥസ്നാനം എഴുന്നള്ളിപ്പും നടക്കും. അഷ്ടമി രോഹിണി ദിവസമായ ചൊവ്വാഴ്ച ഉച്ചയ്ക്ക് പ്രസാദഊട്ടും, വൈകിട്ട് 6ന് വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും.
പെരുവ: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷം 12ന് നടക്കും. കുന്നപ്പിള്ളികാവ്, അവര്‍മ്മ മഹാഗണപതിക്ഷേത്രം, ചടയന്‍കാവ്, ഗുരുദേവക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും വൈകിട്ട് 4.00ന് ആരംഭിക്കുന്ന ശോഭായാത്ര പൈക്കര മഹാദേവ ക്ഷേത്രത്തില്‍ സംഗമിച്ച് 5.00 മണിക്ക് മഹാശോഭായാത്രയായി പെരുവ ശ്രീനരസിംഹസ്വാമി ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു. തുടര്‍ന്ന് ഉറിയടി, പ്രസാദവിതരണം വിശേഷാല്‍ ദീപാരാധന എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: