കട്ടപ്പന: വനംവകുപ്പിന്റെ നേതൃത്വത്തില്‍ ബോട്ടിങ് നടക്കുന്ന ഇടുക്കി ജലാശയം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുന്നു.
അവധിക്കാലം ആസ്വദിക്കാന്‍ ഹൈറേഞ്ചിലേയ്ക്ക് എത്തുന്ന ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ഒരുമണിക്കൂര്‍ നീളുന്ന ജലയാത്രയില്‍ ജലാശയവും വന്യജീവി സങ്കേതവും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കുവാന്‍ കഴിയും. ഇടുക്കി വന്യജീവി സങ്കേതത്തിലെ വനംവകുപ്പിന്റെ നേതൃത്വത്തിലാണ് ഇടുക്കി ജലാശയത്തില്‍ ബോട്ടിങ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തീരം ചേര്‍ന്ന് കിടക്കുന്ന വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ബോട്ട് സവാരിയില്‍ സന്ദര്‍ശകര്‍ക്ക് കഴ്ച്ചയുടെ വിരുന്നൊരുക്കി വന്യ മൃഗങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്. മാത്രവുമല്ല മറ്റെവിടെയും ഇല്ലാത്ത തരത്തില്‍ ജലാശയത്തിലൂടെ ഒരുമണിക്കൂര്‍ വിദൂര യാത്ര നടത്താമെന്നതും സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ട്. പച്ചവിരിച്ച് മലനിരകള്‍ക്ക് നടുവില്‍ ശാന്തമായി കിടക്കുന്ന ജലാശത്തിലൂടെയുള്ള യാത്ര ആരെയും ആകര്‍ഷിക്കുന്നതാണ്.
അതുകൊണ്ട് തന്നെ സഞ്ചാരികള്‍ ഒന്നിലധികം തവണ ബോട്ടിങ് നടത്തിയാണ് ഇവിടെ നിന്നും മടങ്ങുന്നത്. ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഡിസംബറിലാണ് ഇടുക്കി ജലാശയത്തില്‍ വെള്ളാപ്പറയ്ക്ക് സമീപം ബോട്ടിങ് ആരംഭിച്ചത്.
പതിനായിരത്തിലധികം സഞ്ചാരികള്‍ ഇതിനകം ഇവിടെ ബോട്ടിങ് നടത്തിയിട്ടുണ്ട്. പതിനേഴ് പേര്‍ക്ക് യത്ര ചെയ്യാന്‍ കഴിയുന്ന ബോട്ടില്‍ സഞ്ചരിക്കുന്നതിന് ഒരാള്‍ക്ക് ഇരുനൂറ് രൂപയാണ് ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഇടുക്കി അണക്കെട്ട് സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കിയിട്ടുണ്ടെങ്കിലും സ്പീഡ് ബോട്ട് അനുവിദിച്ചിട്ടില്ല. പ്രകൃതി മനോഹാരിതയുടെ മടിത്തട്ടാണ് ഹൈറേഞ്ചെങ്കിലും ഇടുക്കി ജലാശയത്തിലൂടെയുള്ള ജലയാത്രയില്‍ നിന്നും ലഭിക്കുന്ന ആസ്വാദ്യകരമായ ദൃശ്യാനുഭവം മറ്റൊരിടത്തുനിന്നും ലഭിക്കില്ലെന്നാണ് സന്ദര്‍ശകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: